മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ര്‍ നാ​ലു​വ​രി പാ​ത: ആ​ശ​ങ്ക ദൂ​രീ​ക​രി​ക്ക​ണ​മെ​ന്ന്
Wednesday, November 13, 2019 12:57 AM IST
മാ​ന​ന്ത​വാ​ടി: നി​ര്‍​ദി​ഷ്ട മ​ട്ട​ന്നൂ​ര്‍-​മാ​ന​ന്ത​വാ​ടി നാ​ലു​വ​രി പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക ദൂ​രീ​ക​രി​ക്ക​ണ​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ത​ല​പ്പു​ഴ യൂ​ണി​റ്റ് ജ​ന​റ​ല്‍ ബോ​ഡി ആ​വ​ശ്യ​പ്പെ​ട്ടു.
24 മീ​റ്റ​ര്‍ വീ​തി​യി​ല്‍ നി​ര്‍​മി​ച്ചാ​ല്‍​റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും വ​ഴി​യാ​ധാ​ര​മാ​കും.​ത​ല​പ്പു​ഴ, ചു​ങ്കം, 44-ാം മൈ​ല്‍ തു​ട​ങ്ങി​യ ചെ​റു​കി​ട അ​ങ്ങാ​ടി​ക​ള്‍ ഇ​ല്ലാ​താ​കു​മെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്‍റ് വി.​യു. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​കെ. സാ​ബു, ടി. ​മ​ഹ്മുൂ​ദ്,എം.​വി. ദാ​വൂ​ദ്, സ​ഹീ​ര്‍ അ​ബ്ബാ​സ്,പി.​പി. സു​നീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വാ​ളാ​ട് പി​എ​ച്ച്‌​സി​ക്ക് സ്ഥ​ലം അ​നു​വ​ദി​ച്ചു

മാ​ന​ന്ത​വാ​ടി: വാ​ളാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ​ത്തി​നു വാ​ളാ​ട് വി​ല്ലേ​ജി​ല്‍ സ​ര്‍​വേ ന​മ്പ​ര്‍ 84ല്‍ 80 ​സെ​ന്‍റ് ഭൂ​മി അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. റ​വ​ന്യൂ വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള 21 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഭൂ​മി​യാ​ണ് പി​എ​ച്ച്‌​സി നി​ര്‍​മാ​ണ​ത്തി​നു ന​ല്‍​കി​യ​ത്. ഭൂ​മി അ​നു​വ​ദി​ച്ച തി​യ​തി മു​ത​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ന​കം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.