മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം നാ​ളെ തു​ട​ങ്ങും
Wednesday, November 13, 2019 12:57 AM IST
മ​രു​തോ​ങ്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ ം നാ​ളെ തു​ട​ങ്ങും.25-​ന് സ​മാ​പി​ക്കും. പ്ര​സി​ഡ​ന്‍റ് കെ.​എം സ​തി ചെ​യ​ർ​പേ​ഴ്സ​ണും കെ.​പി. സു​നി​ൽ ക​ൺ​വീ​ന​റു​മാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.​
ചെ​സ്, പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ങ്ങ​ൾ നാ​ളെ പ​ശു​ക്ക​ട​വി​ലും, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൻ 15-നു ​മു​ണ്ട​ക്കു​റ്റി​യി​ലും കാ​യി​ക മ​ത്സ​ര​ങ്ങ​ൾ 16-ന് ​മു​ള്ള​ൻ കു​ന്നി​ലും ക്രി​ക്ക​റ്റ്, ര​ച​നാ മ​ത്സ​ര​ങ്ങ​ൾ 17-നു ​അ​ടു​ക്ക​ത്തും,ഫു​ട്ബോ​ൾ മ​ത്സ​രം 18-നു ​ക​ള്ളാ​ടും വോ​ളി​ബോ​ൾ 19-ന് ​പൈ​ക്കാ​ട്ടൂ​രി​ലും ക​ബ​ഡി 20-ന് ​പൂ​ര​ച്ചോ​ട്ടി​ലും വ​ടം​വ​ലി 21-നു ​മ​ണ്ണൂ​രി​ലും ന​ട​ക്കും. കാ​ർ​ഷി​ക മ​ത്സ​ര​ങ്ങ​ൾ 23-നു ​തൂ​വാ​ട്ടു പൊ​യി​ലി​ലും, ക​ലാ​മ​ത്സ​ര​ങ്ങ​ൾ 24 നു ​മ​രു​തോ​ങ്ക​ര സാം​സ്കാ​രി​ക നി​ല​യ​ത്തി​ലും ന​ട​ത്തും. 25-നു ​മ​രു​തോ​ങ്ക​ര​യി​ൽ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും സ​മാ​പ​ന സ​മ്മേ​ള​ന​വും ന​ട​ക്കും. ഓ​വ​റോ​ൾ നേ​ടു​ന്ന ക്ല​ബി​നു 10,000 രൂ​പ​യും, ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 5000, 3000 രൂ​പ വീ​ത​വും ന​ൽ​കും.