ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ കൈ​പ്പ​റ്റു​ന്ന​വ​ര്‍ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം
Saturday, November 16, 2019 12:36 AM IST
പേ​രാ​മ്പ്ര: കൂ​ത്താ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ കൈ​പ്പ​റ്റു​ന്ന എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും പു​തു​താ​യി പെ​ന്‍​ഷ​ന്‍ പാ​സാ​യി​ട്ടു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളും ആ​ധാ​ര്‍, ബാ​ങ്ക് പാ​സ്ബു​ക്ക്, പെ​ൻ​ഷ​ണ​ന്‍ ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡ് എ​ന്നി​വ സ​ഹി​തം 18 മു​ത​ല്‍ 30 വ​രെ അ​ടു​ത്തു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ല്‍ പോ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്തേ​ണ്ട​താ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
കി​ട​പ്പു​രോ​ഗി​ക​ളു​ടെ മ​സ്റ്റ​റിം​ഗ് ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ അ​ഞ്ച് വ​രെ വീ​ട്ടി​ല്‍ വ​ന്ന് ചെ​യ്യു​ന്ന​താ​യി​രി​ക്കും. അ​ങ്ങ​നെ​യു​ള്ള​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അ​വ​രു​ടെ കു​ടും​ബാം​ഗം 29 ന​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ അ​റി​യി​ക്കണം.

ധ​ർ​ണ ന​ട​ത്തി

ക​ൽ​പ്പ​റ്റ: ശ​ന്പ​ള പ​രി​ഷ്ക്ക​ര​ണം അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​മെ​ന്ന് ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഉ​ട​ൻ ത​ന്നെ ഇ​ട​ക്കാ​ല​ശ്വാ​സം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ​ൻ​ജി​ഒ സം​ഘ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. രാ​ജീ​വ് സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​വി​ൽ​സ്റ്റേ​ഷ​ന് മു​ൻ​പി​ൽ ന​ട​ത്തി​യ ധ​ർ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ക, ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കു​റ്റ​മ​റ്റ​രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ക, പെ​ൻ​ഷ​ൻ​പ്രാ​യം ഏ​കീ​ക​രി​ക്കു​ക തുടങ്ങിയ ആവസ്യങ്ങളും ഉന്നയിച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.