തെ​രു​വു​വി​ള​ക്കി​ന് 20 ല​ക്ഷം ചെ​ല​വാ​ക്കി​യിട്ടും മു​ക്കം ഇ​രു​ട്ടി​ല്‍​ത്ത​ന്നെ
Sunday, November 17, 2019 12:43 AM IST
മു​ക്കം: മൂ​ന്നു​വ​ര്‍​ഷ​ത്തി​നി​ടെ മു​ക്കം ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ല്‍ സ്ഥാ​പി​ച്ച​ത് ആ​യി​രം തെ​രു​വു​വി​ള​ക്കു​ക​ള്‍, ചെ​ല​വ​ഴി​ച്ച​ത് 20 ല​ക്ഷ​ത്തോ​ളം രൂ​പ. എ​ന്നി​ട്ടും ന​ഗ​രം ഇ​രു​ട്ടി​ല്‍​ത്ത​ന്നെ. ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച ലൈ​റ്റു​ക​ള്‍ ഭൂ​രി​ഭാ​ഗ​വും പ്ര​കാ​ശി​ക്കാ​താ​യ​തോ​ടെ ടൗ​ണി​ലും പ​രി​സ​ര​ത്തും രാ​ത്രി​യി​ല്‍ ത​പ്പി​ത്ത​ട​ഞ്ഞ് ന​ട​ക്കേ​ണ്ട ഗ​തി​കേ​ടാണ്.

വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 2017 ജൂ​ണി​ലാ​ണ് പ​ത്തു​ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ന​ഗ​ര​സ​ഭ​യി​ല്‍ 500 തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ച​ത്. ഓ​രോ വാ​ര്‍​ഡി​ലും 13 ലൈ​റ്റു​ക​ള്‍ വീ​ത​വും ബാ​ക്കി​വ​രു​ന്ന ലൈ​റ്റു​ക​ള്‍ മു​ക്കം അ​ങ്ങാ​ടി​യി​ലും സ്ഥാ​പി​ച്ചു. സ​ര്‍​ക്കാ​ര്‍​സ്ഥാ​പ​ന​മാ​യ കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്‌​ട്രി​ക്ക​ല്‍ എ​ന്റ​ര്‍​പ്രൈ​സ​സി​നാ​യി​രു​ന്നു ക​രാ​ര്‍. സ്ഥാ​പി​ച്ച്‌ ര​ണ്ടാ​ഴ്ച പി​ന്നി​ടും മു​ന്‍​പ് ഭൂ​രി​ഭാ​ഗം ലൈ​റ്റു​ക​ളും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി.

ഇ​തി​നെ​ച്ചൊ​ല്ലി അ​ഴി​മ​തി ആ​രോ​പ​ണ​വും പ്ര​തി​ഷേ​ധ​വും ഉ​യ​ര്‍​ന്ന​പ്പോ​ഴാ​ണ് കേ​ടാ​യ ലൈ​റ്റു​ക​ള്‍ ന​ന്നാ​ക്കാ​ന്‍ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്. ക​രാ​റു​കാ​രാ​യ കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്‌​ട്രി​ക്ക​ല്‍ എ​ന്‍റര്‍​പ്രൈ​സ​സി​നെ പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്ന് ഈ ​സ്ഥാ​പ​ന​ത്തെ ക​രി​ംപട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ലൈ​റ്റു​ക​ള്‍ ന​ന്നാ​ക്കാ​ന്‍ ക​രാ​റു​കാ​ര്‍ ത​യ്യാ​റാ​യ​ത്. ര​ണ്ടു​വ​ര്‍​ഷം നീ​ണ്ട ക​രാ​ര്‍ കാ​ലാ​വ​ധി​ക്കി​ടെ ഒ​രു​ത​വ​ണ മാ​ത്ര​മാ​ണ് ഇ​വ​ര്‍ ലൈ​റ്റു​ക​ള്‍ ന​ന്നാ​ക്കി​യ​ത്. ഈ ​ലൈ​റ്റു​ക​ള്‍ ദി​വ​സ​ങ്ങ​ള്‍​ക്ക​കം വീ​ണ്ടും കേ​ടാ​യി.

തു​ട​ര്‍​ന്ന് പു​തി​യ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ഗ​ര​സ​ഭ പ​ദ്ധ​തി ത​യ്യാ​റാ​ക്കി. ഒ​ന്‍​പ​ത​ര ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ 500 എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ഗ​ര​സ​ഭ​യി​ല്‍ സ്ഥാ​പി​ച്ചു.

ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും ദി​വ​സ​ങ്ങ​ള്‍​ക്ക​കം ക​ണ്ണ​ട​ച്ചു. നി​ല​വി​ല്‍ ചു​രു​ക്കം ചി​ല ലൈ​റ്റു​ക​ള്‍ മാ​ത്ര​മേ പ്ര​കാ​ശി​ക്കു​ന്നു​ള്ളു. ക​ക്കാ​ടം​പൊ​യി​ല്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​നാ​യി​രു​ന്നു ഇ​ത്ത​വ​ണ കാ​രാ​ര്‍. മൂ​ന്നു​വ​ര്‍​ഷം ക​രാ​ര്‍ കാ​ലാ​വ​ധി​യു​ണ്ട്. ഇ​തി​നി​ടെ ലൈ​റ്റു​ക​ള്‍ പ്ര​കാ​ശി​ക്കാ​താ​യാ​ല്‍ മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. സ്ഥാ​പി​ച്ച ഭൂ​രി​ഭാ​ഗം ലൈ​റ്റു​ക​ളും പ്ര​കാ​ശി​ക്കാ​താ​യി​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞെ​ങ്കി​ലും ഒ​രു​ത​വ​ണ​പോ​ലും ന​ന്നാ​ക്കാ​ന്‍ ക​രാ​റു​കാ​ര്‍ ത​യ്യാ​റാ​യി​ട്ടി​ല്ല. ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍​ക്കാ​വ​ട്ടെ വ്യ​ക്ത​മാ​യ മ​റു​പ​ടി​യു​മി​ല്ല. ലൈ​റ്റു​ക​ള്‍ ഇ​ടി​മി​ന്ന​ലി​ല്‍ കേ​ടാ​യ​താ​ണെ​ന്നാ​ണ് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ വാ​ദം. ന​ഗ​ര​സ​ഭ​യി​ലെ മി​ക്ക സ്ഥ​ല​ത്തും വെ​ളി​ച്ച​മി​ല്ലാ​താ​യ​തോ​ടെ മോ​ഷ​ണ​വും സ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​വും മാ​ലി​ന്യം​ത​ള്ള​ലു​മെ​ല്ലാം പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.‍