അ​രീ​ക്ക​രകു​ന്ന് ഭൂ​മി കൈ​വ​ശ​ക്കാ​ർ​ക്ക് പ​തി​ച്ചു ന​ൽകാ​ൻ ലാ​ൻഡ് ബോ​ർ​ഡ് ഉ​ത്ത​ര​വ്
Sunday, November 17, 2019 12:43 AM IST
നാ​ദാ​പു​രം: ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി നി​യ​മ പോ​രാ​ട്ടം ന​ട​ക്കു​ന്ന അ​രീ​ക്ക​ര കു​ന്ന് ഭൂ​മി കൈ​വ​ശ​ക്കാ​ർ​ക്ക് പ​തി​ച്ചു ന​ല്കാ​ൻ ലാ​ന്‍ഡ് ബോ​ർ​ഡ് ഉ​ത്ത​ര​വ്. മു​ന്നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. വ​ട​ക​ര താ​ലൂ​ക്ക് ലാ​ന്‍ഡ് ബോ​ർ​ഡാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ഭൂ​മി​ക്ക് അ​വ​കാവാ​ദം ഉ​ന്ന​യി​ച്ച് ആ​യ​ഞ്ചേ​രി കോ​വി​ല​ക​വും ജോ​ർ​ജ് ആ​ന്‍ഡ് ക​മ്പ​നി​യും ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഹൈ​കോ​ട​തി ഭൂ​മി​യു​ടെ രേ​ഖ പ​രി​ശോ​ധി​ച്ച് ലാ​ന്‍റ് ബോ​ർ​ഡി​നോ​ട് തീ​ർ​പ്പ് ക​ൽ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. രേ​ഖ​ക​ക​ൾ പ​രി​ശോ​ധി​ച്ച ലാ​ൻഡ് ബോ​ൾ​ഡ് ആ​യ​ഞ്ചേ​രി കോ​വി​ല​ക​ത്തി​ന്‍റെ​യും ജോ​ർ​ജ് ആ​ന്‍ഡ് ക​മ്പ​നി​യു​ടെ​യും വാ​ദം ത​ള്ളി കൈ​വ​ശ​ക്കാ​രാ​യ പ്ര​ദേ​ശ വാ​സി​ക​ൾ​ക്ക് ഭൂ​മി കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

ലാ​ൻ​ഡ് ബോ​ർ​ഡ് നാ​ദാ​പു​ര​ത്തും, മ​ഞ്ഞ​പ്പ​ള്ളി​യി​ലും നി​ര​വ​ധി ത​വ​ണ ഭൂ​മി​യു​ടെ രേ​ഖ പ​രി​ശോ​ധ​ന​ക്കാ​യി സി​റ്റിം​ഗ് ന​ട​ത്തി​യി​രു​ന്നു. 2007 ല്‍ ​ചെ​ക്യാ​ട് വി​ല്ലേ​ജി​ല്‍ കു​റു​വ​ന്തേ​രി ദേ​ശ​ത്ത് റി .സ 58, ചെ​ക്യാ​ട് വി​ല്ലേ​ജ് വി​ള​ക്കോ​ട്ടൂ​ര്‍ ദേ​ശ​ത്ത് 30 -1 എ1 ​ല്‍​പെ​ട്ട 273.79 ഏ​ക്ക​ര്‍ ഭൂ​മി ബി ​എ​സ് എ​ഫ് കേ​ന്ദ്ര​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ഭൂ​മി ഏ​റ്റെ​ടു​ത്തി​രു​ന്നു. ഈ ​സ​ര്‍​വെ​യി​ല്‍ അ​ന്ത്യേ​രി പ്ര​ദേ​ശ​ത്തെ മു​ന്നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത റീ ​സ​ര്‍​വേയി​ല്‍ ഉ​ള്‍​പ്പെ​ട്ട​താ​ണ് റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ നി​കു​തി സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണം. ഇ​തേ തു​ട​ര്‍​ന്ന് ഭൂ ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്‌ഷൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് നി​ര​ന്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ, പി. ​മോ​ഹ​ന​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​മി കൈ​ശ​ക്കാ​ർ​ക്ക് പ​തി​ച്ച് ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും റ​വ​ന്യു​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ല്കി​യി​രു​ന്നു. എ​ഴു​പ​ത് വീ​ടു​ക​ളി​ലാ​യി മൂ​ന്നൂ​റ് കു​ടും​ബ​ങ്ങ​ളും, ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ല​ക്ഷം വീ​ട് കോ​ള​നി, ര​ണ്ട് അങ്കണവാ​ടി,ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​നാ​യി ക​ണ്ടെ​ത്തി​യ ര​ണ്ട് ഏ​ക്ക​ര്‍ ഭൂ​മി​യും സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഈ ​ഭൂ​മി​യി​ല്‍ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് നി​കു​തി അ​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നി​ല്ല.

പ​ഞ്ചാ​യ​ത്ത് വീ​ട് നി​ര്‍​മി​ക്കാ​ന്‍ പ​ണം അ​നു​വ​ദി​ച്ചി​ട്ടും പ​ല കു​ടും​ബ​ങ്ങ​ളും ക​രം അ​ട​ച്ച ര​ശീ​തി ഹാ​ജ​രാ​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് വീ​ട് നി​ര്‍​മാ​ക്കാ​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ജീ​ര്‍​ണി​ച്ച വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ള്‍ പോ​ലും ന​ട​ത്താ​ന്‍ ക​ഴി​യാ​തെ ദു​രി​ത പൂ​ര്‍​ണ​മാ​യ അ​ന്ത്യേ​രി നി​വാ​സി​ക​ളു​ടെ ഏ​റെ കാ​ല​ത്തെ ഭൂ ​പ്ര​ശ​ന​ത്തി​നാ​ണ് ലാ​ൻ​ഡ് ബോ​ർ​ഡ് ഉ​ത്ത​ര​വോ​ടെ പ​രി​ഹാ​ര​മാ​കാ​ന്‍ പോ​കു​ന്ന​ത്.