ഹ​രി​ത സ​മൃ​ദ്ധി​ക്ക് തു​ട​ക്ക​ം
Sunday, November 17, 2019 12:43 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ചാം വാ​ര്‍​ഡ് പ്ലാ​പ്പ​റ്റ​യി​ല്‍ ഹ​രി​ത സ​മൃ​ദ്ധി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ വീ​ടു​ക​ളി​ലും അ​ടു​ക്ക​ള​ത്തോ​ട്ടം നി​ര്‍​മ്മി​ക്കു​ന്ന​തോ​ടൊ​പ്പം ത​രി​ശാ​യി കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി​യും ചെ​യ്യും.

കാ​ട്ടു മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രെ ഫെ​ന്‍​സിം​ഗ് പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ച്ച പ്ലാ​പ്പ​റ്റ പാ​ട​ശേ​ഖ​ര​ത്തി​ല്‍ അ​ടു​ത്ത വ​ര്‍​ഷ​ത്തോ​ടെ ഇ​പ്പോ​ള്‍ ന​ട​ത്തി വ​രു​ന്ന ഒ​രു​പ്പൂ കൃ​ഷി ഇ​രു​പ്പൂ കൃ​ഷി​യാ​ക്കി മാ​റ്റും. എ​ല്ലാ വീ​ടു​ക​ളി​ലെ​യും കൃ​ഷി പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ക്കും. മി​ക​ച്ച അ​ടു​ക്ക​ള​ത്തോ​ട്ടം, സം​ഘ​കൃ​ഷി എ​ന്നി​വ​ക്ക് അ​വാ​ര്‍​ഡു​ക​ളും ന​ല്‍​കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട് വി​ത്തു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​കെ. മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഓ​വ​ര്‍​സി​യ​ര്‍ അ​സ്മ​ല്‍, വാ​ര്‍​ഡ് വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ര്‍ ര​വി വാ​ള​ത്തു​വ​ള​പ്പി​ല്‍, സി​ഡി​എ​സ് മെ​ംബര്‍ അ​നി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.