തെരുവുവിളക്കുകൾ പു​നഃ​സ്ഥാ​പി​ക്കണമെന്ന്
Monday, November 18, 2019 12:06 AM IST
തി​രു​വ​മ്പാ​ടി: പാ​ലോ​ളി​പ്പ​ടി റോ​ഡ്, പോ​ലീ​സ് സ്റ്റേ​ഷ​ൻ പാ​ണ്ടി​ക്കോ​ട് റോ​ഡ് ന​വീ​ക​രി​ച്ച് റീ​ടാ​റിം​ഗ് പൂ​ർ​ത്തി​ക​രി​ക്കു​ക, സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ പു​ന:​സ്ഥാ​പി​ക്കു​ക, പ്ര​ള​യ​കാ​ല​ത്ത് ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്ന പു​ലി​ക്കു​ന്ന​ത്ത് ഗം​ഗാ​ധ​ര​ന്‍റെ വീ​ട് പ​ഞ്ചാ​യ​ത്ത് വി​ല്ലേ​ജ് അ​ധി​കാ​രി​ക​ൾ ഉ​ട​ൻ ന​ന്നാ​ക്കു​ക, പ്ര​ള​യ​ത്തി​ൽ ദു​രി​ത​ബാ​ധി​ത​രാ​യ ആ​ളു​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​തി​നാ​യി​രം രൂ​പ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​മ്പ​ല​പ്പാ​റ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ട​ന​ടി പ​രി​ഹാ​രം കാ​ണേ​ണ്ട പ്ര​വൃ​ത്തി​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കു​ം.
ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി പൈ​യ്യ​ടി​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു പൈ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബോ​സ് ജേ​ക്ക​ബ്ബ്, എ.​കെ. മു​ഹ​മ്മ​ദ്, ഇ​ല്ലി​ക്ക​ൽ മെ​യ്തീ​ൻ, അ​സ്സ​ൻ മോ​യി​ൻ , പി. ​സി​ജു, ടി.​എ​ൻ. സു​രേ​ഷ്, ജി​തി​ൻ പ​ല്ലാ​ട്ട്, ജി​ഷാ​ദ് വ​ല്ല​ക്കാ​ട​ൻ, യു.​സി. അ​ജ്മ്മ​ൽ, അ​ജി​ത പാ​റ​പ്പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.