വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Monday, November 18, 2019 12:06 AM IST
പേ​രാ​മ്പ്ര: പ്ര​ള​യ​ത്തി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട പ​ശു​ക്ക​ട​വി​ലെ ഒ​റ്റ​പ്ലാ​ക്ക​ല്‍ ഷി​ജോ​യു​ടെ കു​ടും​ബ​ത്തി​ന് ഗാ​ന്ധി സ്റ്റ​ഡി സെ​ന്‍റ​ര്‍ നി​ര്‍​മ്മി​ച്ചു ന​ല്‍​കു​ന്ന വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. ചെ​മ്പ​നോ​ട അ​മ്മി​യാം​മ​ണ്ണി​ല്‍ ക​ട​പ്പൂ​ര് മാ​ത്ത​ന്‍ സം​ഭാ​വ​ന​യാ​യി ന​ല്‍​കി​യ അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വീ​ടു നി​ര്‍​മ്മി​ച്ച് ന​ല്‍​കു​ന്ന​ത്. ഗാ​ന്ധി സ്റ്റ​ഡി സെ​ന്‍റ​ര്‍ വ​ര്‍​ഷം തോ​റും പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് വീ​ട് നി​ര്‍​മ്മി​ച്ചു ന​ല്‍​കി വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വീ​ട് നി​ര്‍​മ്മാ​ണം ന​ട​ത്തു​ന്ന​ത്. ഗാ​ന്ധി സ്റ്റ​ഡി സെ​ന്‍റ​ര്‍ ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ ശി​ലാ​സ്ഥാ​പ​ന ക​ര്‍​മ്മം നി​ര്‍​വഹി​ച്ചു. പി.​എം. ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​രു​തോ​ങ്ക​ര ഫൊ​റാ​ന പ​ള്ളി വി​കാ​രി ഡോ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന കോ - ​ഓ​ർ​ഡി​നേ​റ്റ​ര്‍ അ​പ്പു ജോ​ണ്‍ ജോ​സ​ഫ്, ഫാ. ​മ​ത്താ​യി, വി.​സി. ചാ​ണ്ടി, രാ​ജീ​വ് തോ​മ​സ്, ടോ​മി വ​ള്ളി​ക്കാ​ട്ടി​ല്‍, കെ.​ടി. രാ​മ​ച​ന്ദ്ര​ന്‍, ലൂ​യി​സ് ആ​ന്‍റ​ണി, ആ​വ​ള ഹ​മീ​ദ്, നാ​ണു​ക്കു​റു​പ്പ് കി​ഴ​ക്ക​യി​ല്‍, ഹെ​ല​ന്‍ ഫ്രാ​ന്‍​സി​സ്, എ.​പി. തോ​മ​സ്, ജോ​ര്‍​ജ്ജ് മ​ങ്ങാ​ട്ടി​ല്‍, ടി. ​മ​നോ​ജ് കു​മാ​ര്‍, ടി.​വി. ഗം​ഗാ​ധ​ര​ന്‍, മാ​ത്യൂ വാ​ഴേം പ്ലാ​ക്ക​ല്‍, ര​വീ​ന്ദ്ര​ൻ പു​ത്ത​ല​ത്ത്, ബെ​ന്നി വ​ട​ക്കേ​ടം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.