സ്വ​ത​ന്ത്ര സം​വി​ധാ​ന​ങ്ങ​ളെ ബി​ജെ​പി രാ​ഷ്‌ട്രീയ​വ​ൽ​ക്ക​രി​ക്കു​ന്നുവെന്ന്
Monday, November 18, 2019 12:08 AM IST
നാ​ദാ​പു​രം: നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ൾ​പെ​ടെ​യു​ള്ള സ്വ​ത​ന്ത്ര സം​വി​ധാ​ന​ങ്ങ​ളെ കേ​ന്ദ്ര ബി​ജെ​പി ഭ​ര​ണം രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ക്കു​ക​യാ​ണെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. ഡി​വൈ​എ​ഫ്ഐ നാ​ദാ​പു​രം ബ്ലോ​ക്ക് ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ല്ലാ​ച്ചി​യി​ൽ സം​ഘ​ടി​പ്പി​ച്ച പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഗ​വ​ർ​ണ​റെ സ്വ​ധീ​നി​ച്ച് രാ​ഷ്ട്രീ​യ കു​തി​ര​ക്ക​ച്ച​വ​ട​ത്തി​നാ​ണ് ബി​ജെ​പി നീ​ക്കം. മാ​വോ​യി​സ്റ്റു​ക​ളെ മ​റ​യാ​ക്കി ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മ​മെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.പി. ​രാ​ഹു​ൽ രാ​ജ് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​സി. ഷൈ​ജു, എ.​കെ. ബി​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.