ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീല​നം സം​ഘ​ടി​പ്പി​ച്ചു
Monday, November 18, 2019 12:08 AM IST
താ​മ​ര​ശേ​രി: ഇ​ന്ത്യ​ന്‍ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി താ​മ​ര​ശേ​രി താ​ലൂ​ക്ക് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദു​ര​ന്ത മേ​ഖ​ല​യി​ലെ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും രോ​ഗ​പ്ര​തി​രോ​ധ മാ​ര്‍​ഗ്ഗ​ങ്ങ​ളും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ഏ​ക ദി​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ന്‍ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി താ​മ​ര​ശേ​രി താ​ലൂ​ക്ക് ചെ​യ​ര്‍​മാ​ന്‍ ഷാ​ന്‍ ക​ട്ടി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബേ​ബി ര​വീ​ന്ദ്ര​ന്‍, ത​ഹ​സി​ല്‍​ദാ​ര്‍ സി.​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ വ​ത്സ​ല ക​ന​ക​ദാ​സ്, പ്രേം​ജി ജെ​യിം​സ്, ഗം​ഗാ​ധ​ര​ന്‍, അ​ബ്ദു​റ​ഹ്മാ​ന്‍, സ​ലിം പു​ല്ല​ടി, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ത്യ​ന്‍ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ചീ​ഫ് ട്രെ​യി​ന​ര്‍ വി​നീ​ഷ് കു​മാ​ര്‍ സാ​യി, ക​ട്ടി​പ്പാ​റ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​സ​ബി​ത എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.