സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ള്‍ മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ കേ​ന്ദ്രം: മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍
Monday, November 18, 2019 12:09 AM IST
മു​ക്കം: സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​റി​വ് ന​ല്‍​കു​ന്ന​തോ​ടൊ​പ്പം മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. മാ​വൂ​ര്‍ ജി​എം​യു​പി സ്‌​കൂ​ള്‍ ശ​താ​ബ്ദി ആ​ഘോ​ഷ​വും കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കു​ട്ടി​ക​ള്‍​ക്ക് പ​ര​സ്പ​രം അ​ടു​ത്ത​റി​യാ​നു​ള​ള അ​വ​സ​ര​ങ്ങ​ളാ​ണ് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത്. മ​ത​സൗ​ഹാ​ര്‍​ദ്ദ​ത്തി​ന്‍റെ ആ​ദ്യ​പാ​ഠ​ങ്ങ​ളാ​ണ് വി​ദ്യാ​ല​യ​ങ്ങ​ളി​ലൂ​ടെ പ​ക​ര്‍​ന്ന് ല​ഭി​ക്കു​ന്ന​ത്. എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​ള​ള കു​ട്ടി​ക​ള്‍​ക്കും ഒ​ന്നി​ച്ചി​രി​ന്ന് ക​ളി​ക്കാ​നും പ​ഠി​ക്കാ​നും സാ​ധി​ക്കു​ന്നു. നാ​ടി​നെ​ക്കു​റി​ച്ചും സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചു​മെ​ല്ലാം പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ നി​ന്നും മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഒ​ന്നാം ക്ലാ​സി​ൽ 100 വി​ദ്യാ​ർ​ഥി​ക​ളെ അ​ധി​ക​മാ​യി ചേ​ർ​ത്ത് ര​ണ്ട് ഡി​വി​ഷ​ൻ പു​തു​താ​യി ആ​രം​ഭി​ച്ചാ​ൽ വി​ദ്യാ​ല​യ​ത്തി​ന് പി​ടി​എ റ​ഹീം എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശ്ര​മി​ക്കു​മെ​ന്ന് മ​ന്ത്രി ച​ട​ങ്ങി​ൽ അ​റി​യി​ച്ചു.
പി.​ടി.​എ റ​ഹീം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ശ​താ​ബ്ദി സ്മാ​ര​ക കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും നി​ര്‍​മി​ച്ചു ന​ല്‍​കി​യ ക്ലാ​സ് റൂ​മു​ക​ള്‍, എ​സ്എം​സി നി​ര്‍​മി​ച്ച പാ​ര്‍​ക്ക്, എ​സ്എ​സ്എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച ടോ​യ്‌​ല​റ്റ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. മാ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റെ സി ​മു​നീ​റ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ള​പ്പി​ല്‍ റ​സാ​ഖ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡറിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ ക​വി​താ ഭാ​യ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബർ കെ.​എം. അ​പ്പു കു​ഞ്ഞ​ൻ, മാ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ംബ​ര്‍ സു​ബൈ​ദ ക​ണ്ണാ​റ, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ വ​ള​പ്പി​ല്‍ നാ​സ​ര്‍, പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ അ​ബ്ദു​ള്‍ ബ​ഷീ​ര്‍ മാ​സ്റ്റ​ര്‍, സ്വാ​ഗ​ത​സം​ഘം ട്ര​ഷ​റ​ര്‍ അ​ബ്ദു​ള്‍ സ​ത്താ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.