കി​ണ​റ്റി​ല്‍ വീ​ണ പ​ശു​ക്കു​ട്ടി​യെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, November 19, 2019 12:36 AM IST
നാ​ദാ​പു​രം: ഉ​മ്മ​ത്തൂ​രി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ല്‍ വീ​ണ പ​ശു​ക്കു​ട്ടി​യെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി. ഉ​മ്മ​ത്തൂ​ര്‍ ക​യ്യാ​ല​യി​ല്‍ അ​ബ്ദു​ള്ള​യു​ടെ ര​ണ്ട​ര മാ​സം പ്രാ​യ​മാ​യ പ​ശു​ക്കു​ട്ടി​യാ​ണ് പ​റ​മ്പി​ലെ കി​ണ​റി​ല്‍ വീ​ണ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര മ​ണി​യോ​ടെ​യാ​ണ് സം​ഭ​വും.
എ​ഴു​പ​ത് അ​ടി​താ​ഴ്ച്ച​യും മൂ​ന്നാ​ള്‍ വെ​ള​ള​വു​മു​ള്ള കി​ണ​റി​ല്‍ വീ​ണ പ​ശു​വി​നെ ഫ​യ​ര്‍​ഫോ​ഴ്‌​സ് നെ​റ്റ് ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ന്‍ കെ.​പി. വി​ജ​യ​ന്‍, പി. ​പി. വി​വേ​ക്, കെ.​പി. ശ്രീ​ജി​ല്‍, എം. ​ര​ജി​നേ​ഷ്, ജി.​കെ. അ​ബി​ല​ജ്പ​ത്‌​ലാ​ല്‍, പി. ​ഹ​രി​ഹ​ര​ന്‍, പി. ​കെ. ജ​യ്‌​സ​ല്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.