താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യാ​ക്ക​ണ​മെന്ന്
Tuesday, November 19, 2019 12:37 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്ത​ണമെന്ന് യു​ഡി​എ​ഫ് താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​വ​ശ്യ​പ്പെ​ട്ടു.
ഇ​വി​ടെ ആ​വ​ശ്യ​മാ​യ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടും താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തു​ള്ള ആ​ശു​പ​ത്രി​യെ ത​ഴ​ഞ്ഞ് രാ​ഷ്ട്രീ​യ താ​ത്പര്യ​ത്തി​ന്‍റെ പേ​രി​ല്‍ താ​ലൂ​ക് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്സ് പ​ദ​വി നി​ഷേ​ധി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് 26ന് ​താ​മ​ര​ശേ​രി ഗാ​ന്ധി പാ​ര്‍​ക്കി​ല്‍ ബ​ഹു​ജ​ന ധ​ര്‍​ണ സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​മോ​യി​ന്‍​കു​ട്ടി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ എം​എ​ല്‍​എ വി.​എം. ഉ​മ്മ​ര്‍, ഡി​സി​സി സെ​ക്ര​ട്ട​റി പി.​സി. ഹ​ബീ​ബ് ത​മ്പി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​ആ​ര്‍.​ഒ. കു​ട്ട​ന്‍, എ.​പി. ഹു​സൈ​ന്‍ പി. ​ഗി​രീ​ഷ് കു​മാ​ര്‍, പി.​ടി. ബാ​പ്പു, ജോ​ണ്‍​സ​ണ്‍ ച​ക്കാ​ട്ടി​ല്‍, ജോ​സ​ഫ് മാ​ത്യു, വി.​പി. ഗോ​പാ​ല​ന്‍​കു​ട്ടി, അ​ഷ്‌​റ​ഫ് കോ​ര​ങ്ങാ​ട്, പി.​കെ. ഉ​സ്സ​യി​ന്‍​കു​ട്ടി ഹാ​ജി, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യു​ഡി​എ​ഫ് ബൂ​ത്ത് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍​ക്കു​ള്ള പ​ഠ​ന ക്യാന്പ്് ഡി​സം​ബ​ര്‍ ആ​ദ്യ​വ​രം സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.