യു​എ​പി​എ ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​മാ​നം: കാ​നം രാ​ജേ​ന്ദ്ര​ൻ
Wednesday, November 20, 2019 1:01 AM IST
കോ​ഴി​ക്കോ​ട്: മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ക​യും ആ​രെ​യും വി​ചാ​ര​ണ കൂ​ടാ​തെ ജ​യി​ലി​ല​ട​യ്ക്കാ​ൻ ക​ഴി​യു​ന്ന യു​എ​പി​എ ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

യു​എ​പി​എ​യി​ലെ ജ​ന​വി​രു​ദ്ധ വ​കു​പ്പു​ക​ൾ​ക്കെ​തി​രെ പാ​ർ​ല​മെ​ന്‍റി​ന് അ​ക​ത്തും പു​റ​ത്തും ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. യു​ഡി​എ​ഫ് കാ​ല​ത്ത് യു​എ​പി​എ ചു​മ​ത്തി​യ കേ​സു​ക​ൾ റ​ദ്ദ് ചെ​യ്ത് വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യാ​ണ് എ​ൽഡി​എ​ഫ് ഗ​വ​ൺ​മെ​ന്‍റ് ചെ​യ്ത​ത്.

അ​തേ എ​ൽഡിഎ​ഫ് ഗ​വ​ൺ​മെ​ന്‍റ് കോ​ഴി​ക്കോ​ട്ടെ ര​ണ്ട് വി​ദ്യാ​ർ​ഥിക​ളെ ക​രി​നി​യ​മം ചു​മ​ത്തി ജ​യി​ലി​ൽ അ​ട​ച്ച​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല​ന്ന് കാ​നം പ​റ​ഞ്ഞു. ക​രി​നി​യ​മ​ങ്ങ​ളെ തി​രു​ത്താ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​നാ​വ​ണമെന്നും അദ്ദേഹം പറഞ്ഞു.

എ​ഐ​വൈ​എ​ഫ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം, പ്ര​തി​ക​ര​ണം പ​രി​പാ​ടി കോ​ഴി​ക്കോ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ജോ. ​സെ​ക്ര​ട്ട​റി പി. ​ഗ​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. സ​ജി​ലാ​ൽ, രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ ജോ​സ​ഫ് സി.മാ​ത്യു, ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​താ രാ​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് മു​ട​പ്പി​ലാ​യി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. ബി​നൂ​പ്, എ​ൻ.​എം. ബി​ജു, സി.​കെ. ബി​ജി​ത്ത് ലാ​ൽ പ്ര​സം​ഗി​ച്ചു.