വാ​ഹ​ന​ങ്ങ​ള്‍ തീ ​വ​ച്ചു ന​ശി​പ്പി​ക്കുന്ന ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ല്‍
Wednesday, November 20, 2019 1:01 AM IST
നാ​ദാ​പു​രം: വാ​ണി​മേ​ല്‍ പ​ര​പ്പു​പാ​റ​യി​ല്‍ വീ​ട്ട് മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട നാ​ല് ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ തീ ​വ​ച്ച് ന​ശി​പ്പി​ച്ചു. ചേ​ര​നാ​ണ്ടി​യി​ല്‍ കോ​ര​മ്മ​ന്‍ ചു​ര​ത്തി​ല്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വീ​ട്ട് മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട സ്‌​ക്കൂ​ട്ട​റു​ക​ളും, ബൈ​ക്കു​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച്ച പു​ല​ര്‍​ച്ചെ 1.10 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ട് മു​റ്റ​ത്ത് നി​ന്ന് വെ​ളി​ച്ചം ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​ത്തു​ന്ന​ത് ക​ണ്ട​ത്. തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​യും വീ​ട്ടു​കാ​രും ചേ​ർ​ന്ന് മോ​ട്ടോ​ര്‍ പ​മ്പ് ഉ​പ​യോ​ഗി​ച്ച് തി ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​എ​ല്‍ 18 ജെ 3143 ​സ്‌​ക്കൂ​ട്ട​ര്‍, ക​ല്ലാ​ച്ചി ചി​യ്യൂ​ര്‍ സ്വ​ദേ​ശി പ​ര​വ​ത്ത് ഹാ​രി​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​എ​ല്‍ 18 ഡ​ബ്ല്യൂ 6378 ന​മ്പ​ര്‍ സ്‌​ക്കൂ​ട്ട​റും ആ​ണ് പൂ​ര്‍​ണ്ണ​മാ​യി ക​ത്തി ന​ശി​ച്ച​ത്.​

കാ​ര്‍ പോ​ര്‍​ച്ചി​ല്‍ നി​ര്‍​ത്തി​യി​ട്ട വി​ഷ്ണു​മം​ഗ​ലം സ്വ​ദേ​ശി കു​രു​ന്നം ക​ണ്ടി സ​ജീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ ​എ​ല്‍ 18 പി 6995 ​ന​മ്പ​ര്‍ ബു​ള്ള​റ്റി​നും, മ​യ​ങ്ങി​യി​ല്‍ അ​നൂ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ ​എ​ല്‍ 56 -5009 ന​മ്പ​ര്‍ ബൈ​ക്കി​നും തീ ​പ​ട​ര്‍​ന്ന് കേ​ട് പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. വ​ള​യം സി​ഐ എ.​വി. ജോ​ണ്‍, എ​സ്ഐ ആ​ര്‍.​സി. ബി​ജു എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ദേ​ത്തു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ചി​ല​രു​മാ​യി ത​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്നു ഇ​താ​കാം തീ വയ്​പ്പി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ.

തീ വയ്​പ്പ് ദ്യ​ശ്യ​ങ്ങ​ള്‍ വീ​ട്ടി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്., പു​ല​ര്‍​ച്ചെ​യോ​ടെ മു​ഖം മൂ​ടി​യ​ണി​ഞ്ഞ ര​ണ്ട് പേ​ര്‍ കൈ​യി​ല്‍ പെ​ട്രോ​ളോ മ​റ്റോ നി​റ​ച്ച പ്ലാ​സ്റ്റി​ക്ക് ക​വ​റു​മാ​യി എ​ത്തു​ക​യും തീ ​കൊ​ളു​ത്തി​യ ശേ​ഷം ഓ​ടി പോ​കു​ന്ന​തും കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി സൂ​ച​ന​യു​ണ്ട്. വ​ട​ക​ര നി​ന്നെ​ത്തി​യ വി​ര​ല​ട​യാ​ള വി​ദ​ഗ്ധരും ക​ണ്ണൂ​ര്‍ റേഞ്ച് ഐ​ജി​യു​ടെ കീ​ഴി​ലു​ള്ള സ​യ​ന്‍റിഫി​ക് വി​ദ​ഗ്ദ കെ.​എ​സ്. ശ്രു​തി ലേ​ഖ​യും, പ​യ്യോ​ളി​യി​ല്‍ നി​ന്ന് എ​ത്തി​യ ട്രാ​ക്ക​ര്‍ ഡോ​ഗും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.