അ​സി.​ക​മ്മീ​ഷ​ണ​ർ വീ​ട്ടിലെത്തി മൊ​ഴി​യെ​ടു​ത്തു
Thursday, November 21, 2019 12:37 AM IST
മേ​പ്പ​യൂ​ർ: കീ​ഴ​രി​യൂ​ർ സ്വ​ദേ​ശി​നി നി​ജി​ന​യു​ടെ​യും (30) മ​ക​ൻ റു​ഡ് വി​ച്ച് (8മാ​സം) എ​ന്നി​വ​രെ ചാ​ത്ത​മം​ഗ​ലം വെ​ള്ള​ന്നൂ​രി​ൽ ഭ​ർ​തൃ വീ​ട്ടി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി. അ​സി.​ക​മ്മീ​ഷ​ണ​ർ പി.​കെ.​രാ​ജു​വാ​ണ് ഇ​ന്ന​ലെ കീ​ഴ​രി​യൂ​രി​ലെ നി​ജി​ന​യു​ടെ വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്ത​ത്. മ​ര​ണ​പ്പെ​ട്ട നി​ജി​ന​യു​ടെ സ​ഹോ​ദ​ര​ൻ നി​ജേ​ഷ്, അ​മ്മ ച​ന്ദ്രി​ക, ചേ​ച്ചി നി​ഷ, അ​യ​ൽ​വാ​സി​ക​ൾ എ​ന്നി​വ​രു​ടെ വി​ശ​ദമാ​യ മൊ​ഴി​ക​ളാ​ണ് പോലീ​സ് അ​സി.​ക​മ്മീ​ഷ​ണ​ർ രേ​ഖ​പ്പെ​ടു​ത്തി​. ഭ​ർ​തൃഗൃ​ഹ​ത്തി​ൽ മ​രി​ച്ച യു​വ​തി​യെ​യും കു​ഞ്ഞി​നേ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നോ, പോ​സ്റ്റ് മോ​ർ​ട്ട സ​മ​യ​ത്തോ ശ​വ​സം​സ്കാ​ര ച​ട​ങ്ങി​നൊ ഭ​ർ​ത്താ​വും കു​ടും​ബ​വും പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് മ​ര​ണം കൊ​ല​പാ​ത​ക​മാ​യ​തു കൊ​ണ്ടാ​ണെ​ന്ന് നി​ജി​ന​യു​ടെ സ​ഹോ​ദ​ര​ൻ നി​ജേ​ഷ് മൊ​ഴി​ നൽകി. നി​ജി​ന​യു​ടെ വി​വാ​ഹ​ത്തി​ന് ശേ​ഷം ഭ​ർ​തൃവീ​ട്ടി​ൽ ര​ഖി​ലേ​ഷും അ​മ്മ​യും സ്വ​ർ​ണ്ണ​ത്തി​ന്‍റെ കു​റ​വ് പ​റ​ഞ്ഞ് നി​ജി​ല​യെ പീ​ഡി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു എ​ന്ന മൊ​ഴി​യും സം​ഭ​വ ദി​വ​സം വീ​ട്ടി​ൽ ക​ശ​പി​ശ ന​ട​ന്ന​തും ഇ​ക്കാ​ര്യം നി​ജേ​ഷി​നെ ഫോ​ണി​ൽ വി​ളി​ച്ച് സ്ത്രീ ​പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളും മൊ​ഴി​യെ​ടു​പ്പി​ൽ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. മ​ര​ണം ന​ട​ന്നി​ട്ട് പ​ത്തു ദി​വ​സ​മാ​യി​ട്ടും ഒ​ളി​വി​ൽ ക​ഴി​യു​ന്ന നി​ജി​ന​യു​ടെ ഭ​ർ​ത്താ​വ് ര​ഖി​ലേ​ഷ്, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ലു​ള്ള പ്ര​തി​ഷേ​ധം ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും അ​സി.​ക​മ്മീ​ഷ​ണ​റെ അ​റി​യി​ച്ചു. ചാ​ത്ത​മം​ഗ​ലം വെ​ള്ള​ന്നൂ​രി​ലെ നി​ജി​ന​യും കു​ഞ്ഞും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഭ​ർ​ത്തൃ വീ​ട്ടി​ലും പി.​കെ.​രാ​ജു സ​ന്ദ​ർ​ശി​ച്ചു.