സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വം: ജേ​താ​ക്ക​ള്‍​ക്ക് സ്വീ​ക​ര​ണം
Friday, November 22, 2019 12:48 AM IST
താ​മ​ര​ശേ​രി: 63-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ നി​ര​വ​ധി മെ​ഡ​ലു​ക​ള്‍ നേ​ടി മ​ട​ങ്ങി​യെ​ത്തി​യ ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സു​വ​ര്‍​ണ താ​ര​ങ്ങ​ള്‍​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൗ​രാ​വ​ലി സ്വീ​ക​ര​ണം ന​ല്‍​കി.

താ​മ​ര​ശേ​രി കാ​രാ​ടി​യി​ല്‍ വ​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​സി തോ​മ​സ്, ബേ​ബി ബാ​ബു,വാ​ര്‍​ഡ് മെംബര്‍ ഇ​ന്ദി​ര ശ്രീ​ധ​ര​ന്‍ ,ഹെ​ഡ്മാ​സ്റ്റ​ര്‍ എം.​എ.​അ​ബ്രാ​ഹം തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്നാ​ണ് സ്വീ​ക​രി​ച്ച് ക​ട്ടി​പ്പാ​റ​യി​ലേ​ക്കാ​ന​യി​ച്ച​ത്. ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്ന് സ്വ​ര്‍​ണവും ഒ​രു വെ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യ കെ.​പി.​സ​നി​ക, സീ​നി​യ​ര്‍ ഗേ​ള്‍​സി​ന്‍റെ മൂ​ന്ന് കി.​മീ. ന​ട​ത്ത​ത്തി​ല്‍ മീ​റ്റ് റെ​ക്കോ​ര്‍​ഡോ​ടെ സ്വ​ര്‍​ണം നേ​ടി​യ ന​ന്ദ​ന ശി​വ​ദാ​സ്, റി​ലേ​യി​ല്‍ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ അ​ന്ന അ​ല്‍​ന ജേ​ക്ക​ബ്, 3000 മീ​റ്റ​റി​ല്‍ വെ​ള്ളി​യും ക്രോ​സ് ക​ണ്‍​ട്രി​യി​ല്‍ വെ​ങ്ക​ല​വും നേ​ടി​യ അ​ന​ശ്വ​ര ഗ​ണേ​ഷ്, ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൂ​ന്ന് കി.​മീ. ന​ട​ത്ത​ത്തി​ല്‍ വെ​ങ്ക​ലം നേ​ടി​യ മി​യ റോ​സ് അ​ട​ക്കം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ താ​ര​ങ്ങ​ളെ​യും കാ​യി​കാ​ധ്യാ​പ​ക​ന്‍ വി.​ടി.​മി​നീ​ഷ് നെ​യു​മാ​ണ് സ്വീ​ക​രി​ച്ച​ത്.

നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രു​മ​ട​ക്കം വ​ന്‍ ജ​നാ​വ​ലി​യാ​ണ് സ്വീ​ക​ര​ണ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന കാ​യി​ക താ​ര​ങ്ങ​ള്‍ മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലും മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു.