സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്
Friday, November 22, 2019 12:48 AM IST
പേ​രാ​മ്പ്ര : ര​ണ്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ ജ​യി​ലി​ല്‍ അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സി​പി​എം - മാ​വോ​യി​സ്റ്റ് ബ​ന്ധം പു​റ​ത്ത് കൊ​ണ്ട് വ​രാ​ന്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​എ അ​സീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ട​വ​രാ​ട് വാ​ളാ​ത്തി മൊ​യ്തു അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ടി.​കെ ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഷീ​ദ് വെ​ങ്ങ​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മൂ​സ കോ​ത്ത​മ്പ്ര, ഇ. ​ഷാ​ഹി, വി.​കെ. നാ​സ​ര്‍, ആ​ര്‍.​കെ. മു​ഹ​മ്മ​ദ്, കെ.​പി. നി​യാ​സ്, സി. ​മൊ​യ്തു, കെ​എം. അ​ര്‍​ഷാ​ദ്, എ​ട​ത്തും ക​ര ഇ​ബ്രാ​ഹിം, വാ​ളാ​ഞ്ഞി ഇ​ബ്രാ​ഹിം, പി.​പി. അ​ബ്ദു​റ​ഹി​മാ​ന്‍, പി. ​സു​പ്പി മൗ​ല​വി, കെ.​കെ.​സി. മൂ​സ, ടി.​കെ. കു​ഞ്ഞ​മ്മ​ത് ഫൈ​സി, എ.​കെ. ഷ​മീ​ര്‍, പ്ര​വാ​സി മു​ഹ​മ്മ​ദ്, കെ.​പി റ​ഫീ​ഖ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.