റവന്യൂ ജില്ലാ സ്കൂൾ കലോത്സവം : വീ​ണ്ടും കോ​ഴി​ക്കോ​ട് സി​റ്റി
Saturday, November 23, 2019 1:06 AM IST
കോ​ഴി​ക്കോ​ട്: റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ വീ​ണ്ടും കി​രീ​ടം ചൂ​ടി കോ​ഴി​ക്കോ​ട് സി​റ്റി. ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ൻഡറി ജ​ന​റ​ല്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി വീ​ണ്ടും കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്.

ഹൈ​സ്‌​കൂ​ള്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 328 പോ​യി​ന്‍റാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി സ്വ​ന്ത​മാ​ക്കി​യ​ത്. 321 പോ​യി​ന്‍റോടെ കൊ​യി​ലാ​ണ്ടി ര​ണ്ടാം സ്ഥാ​ന​വും 319 പോ​യി​ന്‍റോ​ടെ ചേ​വാ​യൂ​ര്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഹ​യ​ര്‍​സെ​ക്ക​ൻഡറി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 396 പോ​യി​ന്‍റാണ് കോ​ഴി​ക്കോ​ട് സി​റ്റി നേ​ടി​യ​ത്. 386 പോ​യി​ന്‍റോ​ടെ ബാ​ലു​ശേ​രി ര​ണ്ടാ​മ​തും 317 പോ​യി​ന്‍റോ​ടെ കൊ​യി​ലാ​ണ്ടി മൂ​ന്നാ​മ​തും എ​ത്തി.യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 158 പോ​യി​ന്‍റുമാ​യി കൊ​യി​ലാ​ണ്ടി ഒ​ന്നാ​മ​തെ​ത്തി. 150 പോ​യി​ന്‍റുമാ​യി കോ​ഴി​ക്കോ​ട് റൂ​റ​ലും പേ​രാ​മ്പ്ര​യും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. 149 പോ​യി​ന്‍റ് നേ​ടി​യ തോ​ട​ന്നൂ​ര്‍ ഉ​പ​ജി​ല്ല​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. സം​സ്‌​കൃ​തോ​ത്സ​വം യു​പി വി​ഭാ​ഗ​ത്തി​ല്‍ 86 പോ​യി​ന്‍റുമാ​യി ചോ​മ്പാ​ല ജേ​താ​ക്ക​ളാ​യി. 84 പോ​യി​ന്‍റുമാ​യി മേ​ല​ടി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തി.

82 പോ​യി​ന്‍റ് നേ​ടി​യ ബാ​ലു​ശേ​രി​യാ​ണ് മൂ​ന്നാ​മ​ത്.സം​സ്‌​കൃ​തോ​ത്സ​വം എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ 86 പോ​യി​ന്‍റുമാ​യി കൊ​യി​ലാ​ണ്ടി ഉ​പ​ജി​ല്ല ഒ​ന്നാ​മ​തെ​ത്തി. 84 പോ​യി​ന്‍റുമാ​യി കു​ന്നു​മ്മ​ലാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 81 പോ​യി​ന്‍റുമാ​യി വ​ട​ക​ര, കൊ​ടു​വ​ള്ളി, ബാ​ലു​ശേ​രി ഉ​പ​ജി​ല്ല​ക​ളാ​ണ് മൂ​ന്നാ​മ​ത്. അ​റ​ബി​ക് ക​ലോ​ത്സ​വം യു​പി വി​ഭാ​ഗ​ത്തി​ല്‍ 63 പോ​യി​ന്‍റ് നേ​ടി കു​ന്നു​മ്മ​ല്‍ ഉ​പ​ജി​ല്ല ജേ​താ​ക്ക​ളാ​യി. കൊ​യി​ലാ​ണ്ടി, വ​ട​ക​ര, കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ഉ​പ​ജി​ല്ല​ക​ള്‍ 61 പോ​യി​ന്‍റോടെ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 59 പോ​യി​ന്‍റോടെ പേ​രാ​മ്പ്ര മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. അ​റ​ബി​ക് ക​ലോ​ത്സ​വം എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ 89 പോ​യി​ന്‍റോ​ടെ ഫ​റോ​ക്ക്, കൊ​ടു​വ​ള്ളി, നാ​ദാ​പു​രം ഉ​പ​ജി​ല്ല​ക​ള്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. തോ​ട​ന്നൂ​ര്‍ 88 പോ​യി​ന്‍റോടെ ര​ണ്ടും 85 പോ​യി​ന്‍റോ​ടെ കോ​ഴി​ക്കോ​ട് സി​റ്റി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.ബി​ഇ​എം ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ക്കം മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വഹിച്ചു. സ്വാ​ഗ​ത​ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യ സു​നി​ല്‍ തി​രു​വ​ങ്ങൂ​ര്‍, ശാ​സ്‌​ത്രോ​ത്സ​വ ലോ​ഗോ രൂ​പ​പ്പെ​ടു​ത്തി​യ സ​തീ​ഷ് പാ​ലോ​റ, കാ​യി​ക മേ​ള ലോ​ഗോ രൂ​പ​പ്പെ​ടു​ത്തി​യ സി. ​അ​നൂ​പ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഡി​ഡി​ഇ വി.​പി. മി​നി, കെ.​വി. ബാ​ബു​രാ​ജ്, ന​ജീ​ബ് കാ​ന്ത​പു​രം, ശെ​ല്‍​വ​മ​ണി, ജോ​ഷി ആ​ന്റ​ണി, കെ. ​ഷാ​ജി​മോ​ന്‍, സു​നി​ല്‍​കു​മാ​ര്‍, ബി​ന്ദി​യ മേ​രി ജോ​ണ്‍, വി. ​ഗോ​വി​ന്ദ​ന്‍, എ​ന്‍. മു​ര​ളി, എം.​കെ. വി​പി​ന്‍​കു​മാ​ര്‍, ഷെ​യ്ഖ് ഷാ​ജി​ദ്, കെ. ​ന​വീ​ന്‍, ഗോ​കു​ല​കൃ​ഷ്ണ​ന്‍, എം. ​രാ​ധാ​കൃ​ഷ്ണ​ന്‍, ടി. ​അ​ശോ​ക് കു​മാ​ര്‍, സി.​കെ. വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.