യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ കോ​ല​വു​മേ​ന്തി ക​ലോ​ത്സ​വവേ​ദി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Saturday, November 23, 2019 1:07 AM IST
ക​ണ്ണൂ​ർ: സു​ൽ​ത്താ​ൻ ബ​ത്തേ​രി ഗ​വ.​സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷെ​ഹ്‌​ല ഷെ​റി​ൻ പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ കോ​ല​വു​മേ​ന്തി ക​ലോ​ത്സ​വവേ​ദി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. മ​ന്ത്രി​യു​ടെ കോ​ല​വു​മാ​യി പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ക​ലോ​ത്സ​വം ന​ട​ക്കു​ന്ന പ്ര​ധാ​നവേ​ദി​യാ​യ മു​നി​സി​പ്പ​ൽ ഹൈ​സ്കൂ​ളി​നു സ​മീ​പം ടൗ​ൺ സി​ഐ പ്ര​ദീ​പ് ക​ണ്ണി​പ്പൊ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ത​ട​ഞ്ഞു. എ​ന്നാ​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​മാ​ണെ​ന്നും ക​ലോ​ത്സ​വം ന​ട​ക്കുന്ന സ്കൂ​ളി​ലേ​ക്ക് ക​യ​റി​ല്ലെ​ന്നും അ​തു​വ​ഴി പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്നാ​ൽ പോ​ലീ​സ് വ​ഴ​ങ്ങി​യി​ല്ല. ഇ​തോ​ടെ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളു​മാ​യി. തു​ട​ർ​ന്ന് സ്കൂ​ളി​ന് അ​ക​ലെ മാ​റി കോ​ലം ക​ത്തി​ക്കാ​ൻ പോ​ലീ​സ് അ​നു​വാ​ദം ന​ൽ​കി. പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ച​തി​നു​ശേ​ഷം പ്ര​ക​ട​ന​മാ​യി ന​ഗ​ര​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ഇ​വ​രെ വീ​ണ്ടും ത​ട​ഞ്ഞ​തോ​ടെ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. സ​മ​ര​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കാ​ൻ സി​ഐ നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ജു ഏ​ള​ക്കു​ഴി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. അ​രു​ൺ​കു​മാ​ർ, നേ​താ​ക്ക​ളെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ക​ലോ​ത്സ​വ​ത്തി​നെ​ത്തി​യ നി​ര​വ​ധി​പേ​രും സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.