കൂ​രാ​ച്ചു​ണ്ട് മി​നി സ്റ്റേ​ഡി​യം ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ന്ന​താ​യി ആ​ക്ഷേ​പം
Thursday, December 5, 2019 12:28 AM IST
കൂ​രാ​ച്ചു​ണ്ട്: ബ​സ് സ്റ്റാ​ന്‍ഡി​ന് സ​മീ​പ​വും സ​ബ് ര​ജി​സ്ട്രാ​ർ ഒാഫീ​സി​നോ​ട് ചേ​ർ​ന്നു​മു​ള്ള ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള രാ​ജീ​വ് ഗാ​ന്ധി മി​നി​സ്റ്റേ​ഡി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ന്ന​താ​യി ആ​ക്ഷേ​പം.

പ​ഞ്ചാ​യ​ത്തി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് കാ​യി​ക വി​നോ​ദ​വും പ​രി​ശീ​ല​ന​വും മ​റ്റും ല​ക്ഷ്യ​മാ​ക്കി നി​ർ​മി​ച്ച സ്റ്റേ​ഡി​യ​ത്തി​ൽ കെ​ട്ടി​ടം നി​ർ​മ്മി​ച്ചും, പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ കേ​ന്ദ്രം നി​ർ​മ്മാ​ണം ന​ട​ത്തി​യും സ്ഥ​ലം ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന് സി.​പി.​ഐ. കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​റ്റി ആ​രോ​പി​ച്ചു.

വ​ർ​ഷ​ങ്ങ​ൾ മു​ൻ​പ് എ ​ഗ്രേ​ഡ് പ​ച്ച​ക്ക​റി വി​പ​ണ​ന കേ​ന്ദ്ര​ത്തി​നാ​യി കെ​ട്ടി​ടം നി​ർ​മ്മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ കേ​ന്ദ്രം നിർമിക്കുന്ന​ത്. യു​വ​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ക​ത​ക്ക​വി​ധം സ്റ്റേ​ഡി​യം ഒ​രു​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി​യി​ൽ നി​ന്നും പി​ൻ​തി​രി​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ.​കെ. പ്രേ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.