സൈ​ക്കി​ൾ റാ​ലി നടത്തി
Thursday, December 5, 2019 12:28 AM IST
കോഴിക്കാേട്: കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ ല​ഹ​രി വ​ർ​ജ​ന മി​ഷ​ൻ വി​മു​ക്തി 90 ദി​ന തീ​വ്ര​യ​ത്ന ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ​രാ​മ​കൃ​ഷ്ണ മി​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ സൈ​ക്കി​ൾ റാ​ലി ഫ​റോ​ക്ക് റേഞ്ച് പ്രി​വ​ന്‍റീ​വ് ഒാഫീ​സ​ർ പ്ര​വീ​ണ്‍ ഐ​സ​ക്കും പ്ര​ധാ​ന അ​ധ്യാ​പി​ക സു​മ ടീ​ച്ച​റും നി​ർ​വ​ഹി​ച്ചു. സൈ​ക്കി​ൾ റാ​ലി സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ നി​ന്ന് ആ​രം​ഭി​ച്ച് വ​ട്ട​ക്കി​ണ​ർ, മീ​ഞ്ച​ന്ത, ക​ണ്ണ​ഞ്ചേ​രി ഭാ​ഗ​ങ്ങ​ളി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണം ന​ട​ത്തി സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ സ​മാ​പി​ച്ചു. സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളും ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ത്തു.