ആ​യൂ​ർ​വേ​ദ ഡി​സ്പ​ൻ​സ​റി പ​രി​സ​ര​വും കി​ണ​റും കാ​ടു​മൂ​ടി
Thursday, December 5, 2019 12:28 AM IST
കൂ​രാ​ച്ചു​ണ്ട്: ആ​യൂ​ർ​വേ​ദ ഡി​സ്പ​ൻ​സ​റി പ​രി​സ​ര​വും കി​ണ​റും കാ​ടു​മൂ​ടി​യ നി​ല​യി​ൽ. പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡി​ൽ കൂ​രാ​ച്ചു​ണ്ട് മേ​ലെ അ​ങ്ങാ​ടി വ​ട്ട​ച്ചി​റ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ആയൂ​ർ​വ്വേ​ദ ഡി​സ്പ​ൻ​സ​റി​യും കി​ണ​റു​മാ​ണ് കാ​ടു​മൂ​ടി​യ​ത്. പാ​മ്പു​ക​ളു​ടെ ശ​ല്യം പ​ല​യി​ട​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​ടു​വെ​ട്ടി​നീ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. ദി​നം​പ്ര​തി നി​ര​വ​ധി​പ്പേ​ർ ചി​കി​ത്സ തേ​ടു​ന്ന ഡി​സ്പ​ൻ​സ​റി​യു​ടെ കോ​മ്പൗ​ണ്ടി​നു​ള്ളി​ലെ കു​ടി​വെ​ള്ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റും കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്. അ​ടി​യ​ന്തര​മാ​യി കാ​ടു​വെ​ട്ടി​നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.