ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു
Thursday, December 5, 2019 10:40 PM IST
ചെ​റു​വ​ണ്ണൂ​ര്‍ : ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. ചെ​റു​വ​ണ്ണൂ​ര്‍ ക​ണ്ണാ​ട്ടി​ക്കു​ളം കാ​ക്ക​ച്ചി​പ്പ​റ​മ്പി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി (67) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി ശാ​ര​ദാ​മ​ന്ദി​ര​ത്തി​ന​ടു​ത്ത് വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ജോ​ലി​ക്കി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ റോ​ഡി​ല്‍ വ​ച്ച് ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ കൃ​ഷ്ണ​ന്‍​കു​ട്ടി​യെ ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: കെ.​പി. ഗീ​ത. മ​ക്ക​ള്‍ : അ​മി​ത് കൃ​ഷ്ണ, ആ​ന​ന്ദ് കൃ​ഷ്ണ. സ​ഹോ​ദ​ര​ങ്ങ​ള്‍ : ക​ല്യാ​ണി, സു​ലോ​ച​ന, പ​രേ​ത​രാ​യ വി.​പി വേ​ലാ​യു​ധ​ന്‍ , ബാ​ല​ന്‍ .