കു​ന്നോ​ളം സ്നേ​ഹം ന​ൽ​കി രാ​ഹു​ൽഗാ​ന്ധി ലൗഷോ​റി​ൽ
Friday, December 6, 2019 12:39 AM IST
മു​ക്കം: കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലി​ലെ അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന 600 സ്പെ​ഷ്യ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​നും അ​വ​രോ​ടോ​പ്പം അ​ൽ​പ്പ​നേ​രം ചി​ല​വ​ഴി​ക്കാ​നു​മാ​യി രാ​ഹു​ൽ ഗാ​ന്ധി മു​ക്കം ലൗ ​ഷോ​റി​ലെ​ത്തി. രാ​ഹു​ൽ ഗാ​ന്ധി വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് രാ​ഹു​ൽ ഗ​ന്ധി എ​ത്തി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​പ്പ​ന, കോ​ൽ​ക്ക​ളി തു​ട​ങ്ങി​യ​വ​യും നൗ​ഷാ​ദ് എ​ര​ഞ്ഞി​മാ​വി​ന്‍റെ മാ​പ്പി​ള​പ്പാ​ട്ടു മു​ൻ​പ്പെ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും രാ​വി​ലെ ത​ന്നെ തു​ട​ങ്ങി​യി​രു​ന്നു. ബാ​ന്‍റ് സം​ഘ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് രാ​ഹു​ലി​നേ​യും മ​റ്റു വി​ശി​ഷ്ടാ​ഥി​തി​ക​ളെ​യും വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മ്മി​ച്ച ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ കാ​ണാ​നും രാ​ഹു​ൽ ഗാ​ന്ധി സ​മ​യം ക​ണ്ടെ​ത്തി. ബാ​ന്‍റ് സം​ഘ​ത്തേ​യും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​ർ​മ്മി​ച്ച​വ​രേ​യും അ​ഭി​ന​ന്ദി​ക്കാ​നും രാ​ഹു​ൽ ത​ന്‍റെ പ്ര​സം​ഗ​ത്തി​നി​ട​യി​ൽ മ​റ​ന്നി​ല്ല. ഹേ​ർ​ട്ടി വെ​ൽ​ക്കം രാ​ഹു​ൽ​ജി എ​ന്ന പ്ല​ക്കാ​ഡു​മാ​യി വേ​ദി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ രാ​ഹു​ൽ ഗാ​ന്ധി​യെ വ​ര​വേ​റ്റ​ത്.