രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​ൻ ഹ​രി​യാ​ന​യി​ൽ നി​ന്നും ദി​നേ​ശ് മു​ക്ക​ത്തെ​ത്തി
Friday, December 6, 2019 12:39 AM IST
മു​ക്കം: രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​നാ​യി കോ​ൺ​ഗ്ര​സി​ന്‍റെ വ​ലി​യ പ​താ​ക​യും വ​ലി​യ കൈ​പ്പ​ത്തി പ​താ​ക​യി​ൽ തു​ന്നി​യ കു​ർ​ത്ത​യും ഹ​രി​യാ​ന ത​ല​പ്പാ​വും ധ​രി​ച്ച​ത്തി​യ ഹ​രി​യാ​ന സ്വ​ദേ​ശി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശ​മാ​യി. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം മു​ക്ക​ത്ത് സം​ഘ​ടി​പ്പി​ച്ച ബൂ​ത്ത്‌ ലെ​വ​ൽ ലീ​ഡേ​ഴ്‌​സ് മീ​റ്റി​ൽ രാ​ഹു​ൽ പ​ങ്കെ​ടു​ത്ത വേ​ദി​യി​ലാ​ണ് വ്യ​ത്യ​സ്ത വ​സ്ത്രം ധ​രി​ച്ചു ഏ​വ​രു​ടേ​യും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച് ദി​നേ​ശ് എ​ത്തി​യ​ത്. എ​ട്ടു വ​ര്ഷ​ത്തോ​ള​മാ​യി ദി​നേ​ശ് രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശി​ക്കു​ന്ന ഒ​ട്ടു​മി​ക്ക വേ​ദി​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. രാ​ഹു​ലി​നോ​ട് ഉ​ള്ള അ​മി​ത സ്നേ​ഹം കൊ​ണ്ടാ​ണ് ഈ ​യാ​ത്ര​ക​ൾ എ​ന്ന് ദി​നേ​ശ് പ​റ​ഞ്ഞു. 2024 രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന മ​ന്ത്രി ആ​വും എ​ന്നാ​ണ് അ​ദേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ഒ​രു പ​ക്ഷെ ആ​യി​ല്ലെ​ങ്കി​ൽ ചെ​രു​പ്പ് ധ​രി​ക്കാ​തെ ഇ​ന്ത്യ മു​ഴു​വ​ൻ പ്ര​ച​ാര​ണം ന​ട​ത്തും എ​ന്നും ദി​നേ​ശ് പ​റ​ഞ്ഞു.