വ​ട​ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ജേ​താ​ക്ക​ൾ
Friday, December 6, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: കോ​ര​ങ്ങാ​ട് എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ൽ വെ​ച്ച് ന​ട​ന്ന പ​തി​നാ​റാ​മ​ത് പെ​ൺ​കു​ട്ടി​ക​ളു​ടെ ജി​ല്ലാ സീ​നി​യ​ർ ബേ​സ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ എ​ളേ​റ്റി​ൽ എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ (9 -2 ) എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി വ​ട​ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. സ​മാ​പ​ന ച​ട​ങ്ങ് കോ​ര​ങ്ങാ​ട് ജി​എ​ച്ച്എ​സ്എ​സ് ഹെ​ഡ്മാ​സ്റ്റ​ർ വി. ​മ​നോ​ജ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ബേ​സ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​എം. ജോ​സ​ഫ്‌ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു. അ​നീ​സ് മ​ട​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കെ. ​അ​ക്ഷ​യ്, കെ.​കെ. ഷി​ബി​ൻ, വി​പു​ൽ വി ​ഗോ​പാ​ൽ, ദി​ൻ​ഷ ക​ല്ലി, ഫ​ർ​ഹാ​ൻ കാ​രാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.