അ​ഖ​ണ്ഡ ജ​പ​മാ​ല​യും വി​ടു​ത​ൽ ശു​ശ്രൂ​ഷ​യും തു​ട​ങ്ങി
Friday, December 6, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: ക​ന്യ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് കോ​ഴി​ക്കോ​ട് രൂ​പ​ത അ​ജ​പാ​ല​ന ശു​ശ്രൂ​ഷ സ​മി​തി​യു​ടേ​യും ക​രി​സ്മാ​റ്റി​ക്ക് റി​വ്യൂ​വ​ലി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ മേ​രി​ക്കു​ന്ന് ഹോ​ളീ റെ​ഡീ​മി​ർ പ​ള്ളി​യി​ൽ ലോ​ക സ​മാ​ധാ​ന​ത്തി​നാ​യി 40 മ​ണി​ക്കൂ​ർ അ​ഖ​ണ്ഡ ജ​പ​മാ​ല യ​ജ്ഞ​വും വി​ടു​ത​ൽ ശു​ശ്രൂ​ഷ തു​ട​ങ്ങി.
വി​കാ​രി ജ​ന​റാ​ൾ മോ​ൺ ഡോ. ​തോ​മ​സ് പ​ന​യ്ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് വ​ച​ന സ​ന്ദേ​ശം ന​ൽ​കി യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഡോ. ​അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര, സ​ഹ​വി​കാ​രി ഫാ. ​ഷാം കു​മാ​ർ, ബ്ര​ദ​ർ ആ​ൽ​ബ​ർ​ട്ട് അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ സ​ഹ​ക​ർ​മി​ക​രാ​യി​രു​ന്നു. രൂ​പ​താ സ​മി​തി​ക​ളും ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ പ്ര​സ്ഥാ​ന​ങ്ങ​ളും, കോ​ൺ​വ​ന്‍റു​ക​ളും, വി​വി​ധ സ​ന്യാ​സി പ്രൊ​വി​ഷ്യ​ൽ ഹൗ​സു​ക​ളും, കു​ടും​ബ യൂ​ണി​റ്റു​ക​ളും യ​ഞ്ജ​ത്തി​ൽ ഓ​രോ മ​ണി​ക്കൂ​റും നേ​തൃ​ത്വം ന​ൽ​കു​ന്നു.
ഇ​ന്ന് രാ​ത്രി ഒ​ന്പ​തി​ന് ഫാ. ​ഡോ. അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര ന​യി​ക്കു​ന്ന തൈ​ലാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​യും, വി​ടു​ത​ൽ ശു​ശ്രൂ​ഷ​യും ന​ട​ക്കും. നാ​ളെ രാ​വി​ലെ 6.30ന് ​വി​കാ​രി ജ​ന​റ​ൽ മോ​ൺ. ഡോ. ​ജാ​ൻ​സ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. 10ന് ​ന​ട​ക്കു​ന്ന രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​ബ​ലി എ​ന്നി​വ​യോ​ടെ യ​ജ്ഞം അ​വ​സാ​നി​ക്കും.