ക​ക്ക​യം പി​എ​ച്ച്സി​യു​ടെ ന​വീ​ക​ര​ണം: അ​നാ​സ്ഥ​ക്കെ​തി​രേ കി​ട​പ്പ് സ​ത്യാ​ഗ്ര​ഹം
Friday, December 6, 2019 12:42 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം പി​എ​ച്ച്സി​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച തു​ക​യാ​യ അ​ൻ​പ​ത് ല​ക്ഷം​രൂ​പ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഞ്ച് ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ക്കാ​ത്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​ക്കെ​തി​രെ എ​ൻ​സി​പി കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മ​റ്റി 16ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​പി​ൽ കി​ട​പ്പ് സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്നു. കെ​എ​സ്ഇ​ബി വ​ക സ്ഥ​ല​ത്താ​ണ് ആ​ശു​പ​ത്രി സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്ന കാ​ര​ണം​പ​റ​ഞ്ഞ് ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​ത്ത​ത് ഭ​ര​ണ​സ​മി​തി​യു​ടെ വീ​ഴ്ച​യാ​ണെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. അ​മ്പ​ല​ക്കു​ന്ന് ആ​ദി​വാ​സി കോ​ള​നി​നി​വാ​സി​ക​ള​ട​ക്കം നൂ​റ് ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ ദി​വ​സ​വും ചി​കി​ത്സ​യ്ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​തു​മാ​യ പി​എ​ച്ച്സി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കി​സാ​ൻ സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​ഡി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൂ​പ്പി തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട്, ഗോ​പാ​ല​ൻ പു​ല്ലാ​ഞ്ഞി​പ​റ​മ്പ​ത്ത്, ജോ​യി നാ​ഴൂ​രി​മ​റ്റം, സ​ണ്ണി പ്ലാ​ത്തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.