ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ ഗ​താ​ഗ​ത​ം ശ​ക്തി​പ്പെ​ടു​ത്തും: രാ​ഹു​ൽ ഗാ​ന്ധി
Friday, December 6, 2019 12:42 AM IST
എ​ട​ക്ക​ര: ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ന​ക​ത്തും പു​റ​ത്തേ​ക്കു​മു​ള്ള ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി. എ​ട​ക്ക​ര​യി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി ബ​സ് ടെ​ർ​മി​ന​ൽ കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ഉ​ത്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ​വേ​യും രാ​ത്രി​കാ​ല യാ​ത്രാ നി​രോ​ധ​ന​വു​മാ​ണ് വ​യ​നാ​ട് മ​ണ്ഡ​ലം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ.
നി​ല​ന്പൂ​രി​ലെ​യും വ​യ​നാ​ട്ടി​ലെ​യും വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ വ​ള​രെ അ​ന​ന്ത​മാ​ണ്. ഈ ​സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ ത​ട​സ​മാ​കു​ന്നു​ണ്ട്. പ്ര​കൃ​തി​യെ ന​ശി​പ്പി​ക്കാ​തെ ഗ​താ​ഗ​ത​സാ​ധ്യ​ത​ക​ൾ ല​ളി​ത​മാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
നി​ല​ന്പൂ​ർ-​ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ​പാ​ത ഉ​ൾ​പ്പെ​ടെ​യു​ള​ള വ​യ​നാ​ടി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി പാ​ർ​ല​മെ​ന്‍റി​ൽ ശ​ബ്ദ​മു​യ​ർ​ത്തി​യി​ട്ടു​ണ്ട്. മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ള്ള ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ ഒ​രു സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​നി പാ​ന്പു​ക​ടി​യേ​റ്റ് മ​ര​ണ​പ്പെ​ട്ട​ത് ഏ​റെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.
മ​ണ്ഡ​ല​ത്തി​ലെ സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പ​ടു​ത്തു​ന്ന​തി​ന് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ക്കാ​ൻ കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.