ഹെ​ല്‍​മ​റ്റ് ബോ​ധ​വ​ത്കര​ണ​വു​മാ​യി റാ​ലി സം​ഘ​ടി​പ്പി​ച്ചു
Sunday, December 8, 2019 12:20 AM IST
കോ​ഴി​ക്കോ​ട്: പി​ന്‍ സീ​റ്റി​ല്‍ ഇ​രു​ന്നു യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ഹെ​ല്‍​മ​റ്റ് ബോ​ധ​വ​ത്ക്ക​ര​ണ റാ​ലി ശ്ര​ദ്ധേ​യ​മാ​യി. മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​ച്ച്, പി​ന്‍ സീ​റ്റി​ല്‍ ഇ​രു​ന്ന് യാ​ത്ര ചെ​യ്ത് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഹെ​ല്‍​മ​റ്റ് പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചു​ള്ള സ​ന്ദേ​ശം ന​ല്‍​കി മാ​തൃ​ക​യാ​യി.

ഉ​ത്ത​ര​മേ​ഖ​ല ഡി​ടി​സി ടി.​സി. ബി​നീ​ഷ്, കോ​ഴി​ക്കോ​ട് ആ​ര്‍​ടി​ഒ എം.​പി. സു​ഭാ​ഷ് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ 150 ല​ധി​കം മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ പ​ങ്കെ​ടു​ത്തു. മു​ന്‍ സീ​റ്റി​ലും പി​ന്‍ സീ​റ്റി​ലും ഹെ​ല്‍​മ​റ്റ് ധ​രി​ച്ചാ​യി​രു​ന്നു റാ​ലി. കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫീ​സി​ന് സ​മീ​പ​ത്തു നി​ന്നാ​രം​ഭി​ച്ച റാ​ലി ബീ​ച്ച് ഹോ​സ്പി​റ്റ​ല്‍, സി​എ​ച്ച് ഓ​വ​ര്‍​ബ്രി​ഡ്ജ് വ​ഴി സ്റ്റേ​ഡി​യം, ഭ​ട്ട് റോ​ഡ്, പ്രൊ​വി​ഡ​ന്‍​സ് സ്‌​കൂ​ള്‍, വ​ര്‍​ബ്രി​ഡ്ജ്, ന​ട​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍, മ​നോ​ര​മ ജം​ഗ്ഷ​ന്‍, മാ​വൂ​ര്‍ റോ​ഡ് ജം​ഗ്ഷ​ന്‍ വ​ഴി സ്റ്റേ​ഡി​യം മാ​നാ​ഞ്ചി​റ സി.​എ​സ്.​ഐ ച​ര്‍​ച്ച് ഓ​വ​ര്‍​ബ്രി​ഡ്ജ് വ​ഴി തി​രി​ച്ചു ബീ​ച്ചി​ലേ​ക്ക് യാ​ത്ര ചെ​യ്ത് സ​മാ​പി​ച്ചു.

മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ കെ. ​ദി​ലീ​പ് കു​മാ​ര്‍, പി.​പി. രാ​ജ​ന്‍. പി.​എ​സ്. ബി​ജോ​യ്, ര​ണ്‍​ദീ​പ്, സ​ന​ല്‍ മ​ണ​പ്പ​ള്ളി, അ​സി​സ്റ്റ​ന്റ് മോ​ട്ടോ​ര്‍​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ടി​ജോ, സു​രേ​ഷ്, ടി. ​ച​ന്ദ്ര​കു​മാ​ര്‍, ഷാ​ജി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ റാ​ലി നി​യ​ന്ത്രി​ച്ചു. റാ​ലി​യി​ല്‍ കോ​ഴി​ക്കോ​ട് ആ​ര്‍​ടി​ഒ ഓ​ഫീ​സി​ലെ പു​രു​ഷ വ​നി​താ അം​ഗ​ങ്ങ​ളും ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ അം​ഗ​ങ്ങ​ളും വി​വി​ധ ഇ​രു​ച​ക്ര​വാ​ഹ​ന ഡീ​ല​ര്‍​മാ​രാ​യ നി​ക്കോ​യ് ഹോ​ണ്ട, ലു​ഹാ മോ​ട്ടോ​ഴ്‌​സ്, ട്രൈ​സ്റ്റാ​ര്‍, ബി​എം​ഡ​ബ്ല്യു ഓ​ട്ടോ ക്രാ​ഫ്റ്റ്, കെ​വി​ആ​ര്‍ ബ​ജാ​ജ് തു​ട​ങ്ങി​യ​വ​രും കോ​ഴി​ക്കോ​ട് മോ​ട്ടോ​ര്‍ സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്, മ​ല​ബാ​ര്‍ ക​മ്മ്യൂ​ണി​റ്റി ക്ല​ബും കോ​ഴി​ക്കോ​ട് നി​വാ​സി​ക​ളും പ​ങ്കെ​ടു​ത്തു. പ​ത്തി​ല​ധി​കം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ വ​നി​ത​ക​ളു​ടെ സാ​ന്നി​ധ്യ​വും ശ്ര​ദ്ധേ​യ​മാ​യി.