കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ം: അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെന്ന് എ​സ്എ​ഫ്ഐ
Tuesday, December 10, 2019 1:11 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തോ​ടു​ള്ള കോ​ഴി​ക്കോ​ട് എം​പി​യു​ടെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന ത​ല തി​രി​ഞ്ഞ ഷി​ഫ്റ്റ് സ​മ്പ്ര​ദാ​യം എ​ടു​ത്ത് മാ​റ്റു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി എ​സ്ഫ്ഐ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.
കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ എം​പി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ത​ല തി​രി​ഞ്ഞ ഷി​ഫ്റ്റിം​ഗ് സ​മ്പ്ര​ദാ​യം മൂ​ലം എ​ൽ​പി വി​ദ്യാ​ർ​ഥി​ക​ൾ പു​ല​ർ​ച്ചെ നാ​ലി​ന് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. മാ​ർ​ച്ച് ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​അ​തു​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. സി​ദ്ധാ​ർ​ത്ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​രോ​ദ് ച​ങ്ങാ​ട​ത്ത്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സി​നാ​ൻ ഉ​മ്മ​ർ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.