ക​ര​നെ​ൽ കൊ​യ്ത്തു​ത്സ​വം
Tuesday, December 10, 2019 1:12 AM IST
മു​ക്കം: മാ​വൂ​ർ സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും നാ​ച്ചു​റ​ൽ ക്ല​ബ്ബി​ന്‍റെ ന​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ൽ കൃ​ഷി​ചെ​യ്ത ക​ര​നെ​ല്ലി​ന്‍റെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സി​സ്റ്റ​ർ ലി​ല്ലി​യും, മു​ൻ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ടെ​ക്ക്സി​യും നി​ർ​വ​ഹി​ച്ചു. ‌
ക​ര​നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ശാ​സ്ത്രീ​യ​മാ​യ പ​രി​ശീ​ല​നം നാ​ച്ചു​റ​ൽ ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​റും അ​ധ്യാ​പ​ക​നു​മാ​യ എ​ൻ.​കെ. അ​ലി, അ​സ്ക​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി. ​ബി​ന്ദു, സ്കൂ​ൾ സ്റ്റാ​ഫ് ബൈ​ജു എ​ന്നി​വ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ പീ​ലി​ക്കോ​ട് കാ​ർ​ഷി​ക വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ പോ​യി പ​രി​ശീ​ല​നം നേ​ടി​യി​രു​ന്നു. സ്കൂ​ൾ ഗ്രൗ​ണ്ടി​ന് അ​ടു​ത്തു​ള്ള പ​തി​ന​ഞ്ചോ​ളം സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കൃ​ഷി ചെ​യ്ത​ത്. തു​ട​ർ​ന്നു​ള്ള പ​രി​ച​ര​ണ​ങ്ങ​ൾ​ക്ക് അ​ധ്യാ​പ​ക​രാ​യ അ​ലി അ​സ്ക​ർ , വി. ​സ​ബീ​ഷ്, ഷി​ജു ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.