തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ക്ര​മ​ക്കേ​ട്: യു​ഡി​എ​ഫ് കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് യോ​ഗം ബ​ഹി​ഷ്‌​ക​രി​ച്ചു
Tuesday, December 10, 2019 11:41 PM IST
പേ​രാ​മ്പ്ര: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി യോ​ഗം ബ​ഹി​ഷ്‌​ക​രി​ച്ച് ഓ​ഫീ​സി​നു മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക ഘോ​ഷ​യാ​ത്ര ന​ട​ന്ന ദി​വ​സം കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ട്ട വി​രു​ദ്ധ​മാ​യി അ​ന്നേ ദി​വ​സം പ​ണി നി​ര്‍​ത്ത​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ നി​ര്‍​ദേ​ശം അ​വ​ഗ​ണി​ച്ച് തൊ​ഴി​ല്‍ ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഇ​വ​രു​ടെ ഹാ​ജ​ര്‍ പ​ട്ടി​ക ബ​ല​മാ​യി വാ​ങ്ങി​ച്ച് ആ ​ദി​വ​സ​ത്തെ ഒ​പ്പ് മാ​യ്ച്ച് ക​ള​ഞ്ഞ​താ​യ് തൊ​ഴി​ലാ​ളി​ക​ള്‍ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ച പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ഭ​ര​ണ സ​മി​തി യോ​ഗം ബ​ഹി​ഷ്‌​ക്ക​രി​ച്ച​ത്.