വി​ല​ങ്ങാ​ട് ആ​ദി​വാ​സി കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് റൂ​റ​ല്‍ പോ​ലീ​സ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു
Tuesday, December 10, 2019 11:41 PM IST
വി​ല​ങ്ങാ​ട്: ആ​ദി​വാ​സി കോ​ള​നി നി​വാ​സി​ക​ള്‍​ക്കാ​യി റൂ​റ​ല്‍ ജി​ല്ല പോ​ലീ​സ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു. കോ​ള​നി​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ കു​റി​ച്ച് വി​ല​യി​രു​ത്താ​നും ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളാ​നു​മാ​ണ് വി​ല​ങ്ങാ​ട് പാ​രി​ഷ് ഹാ​ളി​ല്‍ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്. കോ​ള​നി​ക​ളി​ലേ​ക്കു​ള്ള റോ​ഡ്, കു​ടി​വെ​ള്ളം, റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ആ​ദാ​ല​ത്തി​ല്‍ ച​ര്‍​ച്ച​യ്ക്ക് വ​ന്ന​ത്. റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത​ത് അ​ദാ​ല​ത്തി​ലെ മു​ഖ്യ വി​ഷ​യ​മാ​യി​രു​ന്നു.

കോ​ള​നി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മാ​വോ​യി​സ്റ്റു​ക​ള്‍ ന​ട​ത്തു​ന്ന പ്ര​ച​ര​ണ​ത്തെ പ​റ്റി കോ​ള​നി​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും ന​ട​ത്തി. കോ​ള​നി​ക​ളി​ല്‍ ന​ട​ത്തു​ന്ന റോ​ഡു​ക​ളു​ടെ​യും, വീ​ടു​ക​ളു​ടെ​യും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി.

അ​ദാ​ല​ത്തി​ല്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റാ​നും തീ​രു​മാ​ന​മാ​യി. വി​ല​ങ്ങാ​ട് പാ​രി​ഷ് ഹാ​ളി​ല്‍ വെ​ച്ച് ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ റൂ​റ​ല്‍ എ​സ്പി കെ.​ജി. സൈ​മ​ണ്‍, എ​എ​സ്പി അം​ഗി​ത്ത് അ​ശോ​ക​ന്‍, നാ​ദാ​പു​രം, കു​റ്റ്യാ​ടി സി​ഐ മാ​രാ​യ എ​ന്‍. സു​നി​ല്‍​കു​മാ​ര്‍, എ.​വി. ജോ​ണ്‍, വ​ള​യം എ​സ്ഐ ആ​ര്‍.​സി. ബി​ജു, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​സി. ജ​യ​ന്‍,വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ ബാ​ബു, രാ​ജു അ​ല​ക്സ്, ഉ​ഷ ക​രു​ണാ​ക​ര​ന്‍, പ്ര​മോ​ട്ട​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.