കൂ​രാ​ച്ചു​ണ്ടിൽ തോ​ടിലേക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​തി​നെ​തി​രേ ന​ട​പ​ടി തു​ട​ങ്ങി
Tuesday, December 10, 2019 11:46 PM IST
കൂ​രാ​ച്ചു​ണ്ട്: അ​ങ്ങാ​ടി​യോ​ടു ചേ​ർ​ന്നൊ​ഴു​കു​ന്ന തോ​ട്ടി​ലേ​ക്ക് ഓ​വു​ചാ​ലി​ലൂ​ടെ മ​ലി​ന​ജ​ല​മൊ​ഴു​ക്കി മ​ലി​ന​മാ​ക്കു​ന്ന​തി​നെ​തി​രേ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ​ടി ആ​രം​ഭി​ച്ചു. അ​ങ്ങാ​ടി​യി​ലെ ഓ​വു​ചാ​ലി​ൽ​നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി​യ​ത്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മ​ലി​ന​ജ​ല​മൊ​ഴു​ക്കു​ന്ന​വ​ർ​ക്ക് പി​ഴ ഈ​ടാ​ക്കു​ക, സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ്, പ​ഞ്ചാ​യ​ത്തം​ഗം ബി​ജു മാ​ണി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. സു​രേ​ന്ദ്ര​ൻ, ജെ​എ​ച്ച്ഐ ഹ​രീ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.