പു​തി​യ പാ​രി​സ്ഥി​തി​കാ​നു​മ​തി​ക്ക് അ​പേ​ക്ഷ ന​ൽ​കി
Thursday, December 12, 2019 12:08 AM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല​യി​ൽ ക​രി​ങ്ക​ൽ ഖ​ന​നം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി ഡെ​ൽ​റ്റ റോ​ക്സ് പ്രൊ​ഡ​ക്റ്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി, സം​സ്ഥാ​ന പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഉ​ഷ ടൈ​റ്റ​സ് മെം​ബ​ർ സെ​ക്ര​ട്ട​റി​യാ​യ സം​സ്ഥാ​ന പാ​രി​സ്ഥി​തി​കാ​ഘാ​ത നി​ർ​ണ സ​മി​തി മു​മ്പാ​കെ പു​തി​യ അ​പേ​ക്ഷ ന​ൽ​കി. ന​വം​ബ​ർ 13നാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. 30 ന് ​ന​ട​ന്ന സം​സ്ഥാ​ന വി​ദ​ഗ്ധ സ​മി​തി യോ​ഗം അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക​യും 24 ന് ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി മാ​റ്റി വയ്​ക്കു​ക​യും ചെ​യ്തു.
നേ​ര​ത്തെ ക​മ്പ​നി​ക്ക് ല​ഭി​ച്ച പാ​രി​സ്ഥി​തി​കാ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഖ​ന​ന വി​രു​ദ്ധ ആ​ക‌്ഷ​ൻ കൗ​ൺ​സി​ൽ ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് ഫ​യ​ൽ ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വി​ചാ​ര​ണ ന​ട​ക്കു​ന്ന​തി​നി​ടെ ഇ​നി ഈ ​പാ​രി​സ്ഥി​തി​കാ​നു​മ​തി ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് കാ​ണി​ച്ച് ക​മ്പ​നി​യു​ടെ വ​ക്കീ​ൽ സ​ത്യ​വാ​ങ്ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് ക​മ്പ​നി പു​തി​യ പാ​രി​സ്ഥി​തി​കാ​നു​മ​തി​ക്ക് വേ​ണ്ടി അ​പേ​ക്ഷ ന​ൽ​കി​യ​ത്. നേ​ര​ത്തെ ജി​ല്ലാ പാ​രി​സ്ഥി​തി​കാ​ഘാ​ത സ​മി​തി ന​ൽ​കി​യ അ​നു​മ​തി അ​ന​ധി​കൃ​ത​മാ​യി​ട്ടാ​ണെ​ന്ന് കോ​ട​തി​യെ ബോ​ധി​പ്പി​ക്കാ​ൻ സ​മ​ര​സ​മി​തി​ക്ക് ക​ഴി​ഞ്ഞി​രു​ന്നു. നി​ല​വി​ലെ ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ​റാ​വു നി​യോ​ഗി​ച്ച വി​ദ​ഗ്ധ സം​ഘം ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഖ​ന​നം ചെ​ങ്ങോ​ടു​മ​ല​യി​ൽ വ​ലി​യ പാ​രി​സ്ഥി​തി​കാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.
ഈ ​റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പാ​രി​സ്ഥി​തി​കാ​നു​മ​തി റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​സ്ഥാ​ന​ത​ല വി​ദ​ഗ്ധ സം​ഘം ചെ​ങ്ങോ​ടു​മ​ല സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ ഈ ​റി​പ്പോ​ർ​ട്ടും പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ. എ​ന്നാ​ൽ നേ​രെ​ത്തെ ഡി ​ആ​ന്‍റ് ഒ ​ലൈ​സ​ൻ​സി​നു വേ​ണ്ടി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ ഇ​ട​പെ​ട്ട​ത് നാ​ട്ടു​കാ​ർ​ക്ക് ചി​ല ആ​ശ​ങ്ക​യും ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.