ഹ്യൂ​മ​ൻ റൈ​റ്റ്സ് അ​വാ​ർ​ഡ് ഡോ. ​ബോ​ബി ചെ​മ്മ​ണൂ​രി​ന്
Thursday, December 12, 2019 12:08 AM IST
കോ​ഴി​ക്കോ​ട്: ഹ്യൂ​മ​ൻ റൈ​റ്റ്സ് ഫൗ​ണ്ടേ​ഷ​ൻ​സി​ന്‍റെ ഹ്യൂ​മ​ൻ റൈ​റ്റ്സ് അ​വാ​ർ​ഡ് ഡോ. ​ബോ​ബി ചെ​മ്മ​ണൂ​രി​ന്. എ​റ​ണാ​കു​ളം ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മ​നി​ക്, കേ​ര​ള ലോ​കാ​യു​ക്ത ജ​സ്റ്റി​സ് സി​റി​യ​ക് ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് സ​മ​ർ​പ്പി​ച്ചു. ജ​സ്റ്റി​സ് സി.​എ​ൻ. രാ​മ​ച്ര​ന്ദ​ൻ നാ​യ​ർ, ജ​സ്റ്റി​സ് കെ.​പി. ബാ​ല​ച്ര​ന്ദ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഹ്യൂ​മ​ൻ റൈ​റ്റ്സ് ഫൗ​ണ്ടേ​ഷ​ൻ​സി​ന്‍റെ ഫൗ​ണ്ട​ർ ചെ​യ​ർ​മാ​ൻ പി.​സി. അ​ച്ച​ൻ​കു​ഞ്ഞ് അ​ധ്യ​ക്ഷ ത ​വ​ഹി​ച്ചു. എ​ച്ച്ആ​ർ​എ​ഫ് സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി അ​നൂ​പ് സ​ബ​ർ​മ​തി ,ആ​ന്‍റ​ണി എ​ന്നി​വ​ര്‌ പ്ര​സം​ഗി​ച്ചു.

ലോ​ക മ​നു​ഷ്യാ​വ​കാ​ശ ദി​നം:
കെ​എ​സ്ടി​എ വ​നി​താ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു

പേ​രാ​മ്പ്ര: ലോ​ക മ​നു​ഷ്യാ​വ​കാ​ശ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​എ​സ്ടി​എ കോ​ഴി​ക്കോ​ട് ജി​ല്ലാ വ​നി​താ സ​ബ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​നി​ത സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.വ​ട​ക്കു​മ്പാ​ട് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി കെ​എ​സ്ടി​എ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഷാ​ജി​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ടി. ര​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്ടി​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി. ​സ​തീ​ശ​ന്‍, വി.​പി. നി​ത, പി.​കെ. ബാ​ബു, പി.​എം. കു​മാ​ര​ന്‍, പി.​സി. രാ​ജ​ന്‍, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.