ഹെ​ല്‍​മെ​റ്റ് : ജി​ല്ല​യി​ല്‍ നി​ന്ന് ഖ​ജ​നാ​വി​ലെ​ത്തി​യ​ത് 305000 രൂ​പ
Thursday, December 12, 2019 12:10 AM IST
കോ​ഴി​ക്കോ​ട്: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ ര​ണ്ട് യാ​ത്ര​ക്കാ​ര്‍​ക്കും ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി ഒ​രാ​ഴ്ച പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 640 കേ​സു​ക​ള്‍. കോ​ഴി​ക്കോ​ട് സി​റ്റി​യി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും പേ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പി​ഴ​യി​ന​ത്തി​ല്‍ ഇ​വ​രി​ല്‍ നി​ന്നാ​യി 305000 രൂ​പ ഈ​ടാ​ക്കി​യ​താ​യി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ര്‍​ടി​ഒ പി.​എം. ഷ​ബീ​ര്‍ അ​റി​യി​ച്ചു.
ന​ഗ​ര​പ​രി​ധി​യി​ല്‍ പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​രി​ല്‍ 40 ശ​ത​മാ​നം മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ ഹെ​ല്‍​മ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​ത്. അ​തേ​സ​മ​യം റൂ​റ​ല്‍ പ​രി​ധി​യി​ല്‍ ഹെ​ല്‍​മ​റ്റ് ഉ​പ​യോ​ഗം കു​റ​വാ​ണ്. 25 ശ​ത​മാ​നം യാ​ത്ര​ക്കാ​ര്‍ മാ​ത്ര​മേ ഹെ​ല്‍​മ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.
രാ​വി​ലെ മു​ത​ല്‍ വൈ​കി​ട്ട് വ​രെ എ​ല്ലാ​ദി​വ​സ​വും മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. ഇ​തു​വ​രെ 335 പേ​ര്‍​ക്കെ​തി​രേ​യാ​ണ് പി​ന്‍​സീ​റ്റി​ല്‍ യാ​ത്ര​ചെ​യ്യു​മ്പോ​ള്‍ ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​ത്ത​തി​നെ​തി​രേ പി​ഴ ഈ​ടാ​ക്കി​യ​ത്. 305 പേ​ര്‍ വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ ഹെ​ല്‍​മ​റ്റ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല.
അ​തേ​സ​മ​യം വാ​ഹ​ന​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ആ​ദ്യ​ദി​ന​ത്തേ​ക്കാ​ള്‍ കു​റ​വാ​ണ് പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പി​ഴ ഈ​ടാ​ക്കി​യ​ത്. നി​യ​മ​മ​നു​സ​രി​ച്ച് യാ​ത്ര​ചെ​യ്യാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ത​യാ​റാ​കുന്നു​ണ്ടെ​ന്നാ​ണ് പി​ഴ ഇ​ന​ത്തി​ലെ ക​ണ​ക്കു​ക​ളി​ല്‍ നി​ന്ന് വ്യ​ക്ത​മാ​കുന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.
മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ദ്യ​ദി​ന​ത്തി​ല്‍ പി​ഴ​യി​ന​ത്തി​ല്‍ ഈ​ടാ​ക്കി​യ​ത് 35,000 രൂ​പ​യാ​യി​രു​ന്നു. 91 കേ​സു​ക​ളാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി​യി​ലും റൂ​റ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്.
ഇ​തി​ല്‍ 66 കേ​സു​ക​ള്‍ ഹെ​ല്‍​മ​റ്റി​ല്ലാ​തെ ബൈ​ക്ക് ഓ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. 22 കേ​സു​ക​ള്‍ പി​ന്‍​സീ​റ്റി​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ സ​ഞ്ച​രി​ച്ച​തി​നാ​യി​രു​ന്നു.
പി​ന്‍​സീ​റ്റി​ല്‍ ഹെ​ല്‍​മ​റ്റി​ല്ലാ​തെ യാ​ത്ര​ചെ​യ്താ​ല്‍ 500 രൂ​പ​യാ​ണ് പി​ഴ . ഇ​ത് വാ​ഹ​ന​ത്തി​ന്റെ ഉ​ട​മ​യി​ല്‍ നി​ന്നാ​ണ് ഈ​ടാ​ക്കു​ക . കു​റ്റം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ പി​ഴ 1000 രൂ​പ​യാ​ക്കും. ഹെ​ല്‍​മ​റ്റി​ല്ലാ​തെ ര​ണ്ടു​പേ​ര്‍ യാ​ത്ര ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ ര​ണ്ടു നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കി 1000 രൂ​പ ഈ​ടാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
ഇ​ര​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ പി​ന്‍​സീ​റ്റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കും ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി നേ​ര​ത്തെ ത​ന്നെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നാ​ലു​വ​യ​സി​ന് മു​ക​ളി​ലു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ ബി​ഐ​എ​സ് അം​ഗീ​കൃ​ത ഹെ​ല്‍​മ​റ്റ് ധ​രി​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശി​ച്ച​ത്.