നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തിരേ കാ​മ​റ​യു​മാ​യി സ​ബ്ഡി​വി​ഷ​ണ​ല്‍ പോ​ലീ​സ്
Thursday, December 12, 2019 11:59 PM IST
നാ​ദാ​പു​രം: ട്രാ​ഫി​ക്ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി നാ​ദാ​പു​രം സ​ബ്ഡി​വി​ഷ​ണ​ല്‍ പോ​ലീ​സ് രം​ഗ​ത്ത്. ഏ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍ ഉ​ള്‍​പ്പെ​ട്ടസ​ബ് ഡി​വി​ഷ​ണി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലാ​ണ് പ​ദ്ധ​തി ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പ്ര​ധാ​ന ടൗ​ണു​ക​ളി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ഗ​താ​ഗ​ത ക്കുരു​ക്കി​നി​ട​യാ​ക്കു​ന്ന​ത് അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗാ​ണ്. ആ​ശു​പ​ത്രി, സ്‌​കൂളു​ക​ള്‍, മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ള്‍, ഫു​ട്പാ​ത്തു​ക​ള്‍, നോ ​പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തിരേ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി പോ​ലീ​സു​കാ​ര്‍ മൊ​ബൈ​ല്‍ ഫോ​ണി​ലും കാ​മ​റ​ക​ളി​ലും എ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ കംപ്യൂട്ട​റി​ല്‍ ശേ​ഖ​രി​ക്കു​ക​യും നി​യ​മം​ലം​ഘി​ച്ച വാ​ഹ​ന ഉ​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് അ​വ​ര്‍​ക്ക് കൈ​മാ​റു​ക​യും ചെ​യ്യും.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലെ ട്രി​പ്പി​ള്‍ യാ​ത്ര​യ്ക്കെ​തി​രേ​യും ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കും. കേ​സ് എ​ടു​ക്കേ​ണ്ട കു​റ്റ​ങ്ങ​ള്‍ ആ​ണെ​ങ്കി​ല്‍ കേ​സെ​ടു​ക്കു​ക​യും അ​ല്ലാ​ത്ത​വ പെ​റ്റി​ക്കേ​സു​ക​ളി​ല്‍ പെ​ടു​ത്തി പി​ഴ ചു​മ​ത്തു​ക​യും ചെ​യ്യും. മൂ​ന്നോ, അ​തി​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ​യോ കു​റ്റം ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഇ​ത്ത​രം വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ൻഡ് ചെ​യ്യാ​നും വാ​ഹ​നം ബ്ലാ​ക്ക് ലി​സ്റ്റി​ല്‍ പെ​ടു​ത്താ​നും ആ​ര്‍​ടി​ഒ​യ്ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കു​മെ​ന്ന് നാ​ദാ​പു​രം എ​എ​സ്പി അം​ഗി​ത്ത് അ​ശോ​ക​ന്‍ പ​റ​ഞ്ഞു. ഒ​രു ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​യി​ല്‍ നാ​ദാ​പു​രം ടൗ​ണി​ല്‍ 20 വാ​ഹ​ന​ങ്ങ​ള്‍ നി​യ​മം ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി. ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തി നോ​ട്ടീ​സ് അ​യ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.