ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സ​ഹാ​യ ഉ​പ​ക​ര​ണ വി​ത​ര​ണം; പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ള്‍ 17 മു​ത​ല്‍
Thursday, December 12, 2019 11:59 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ഭ​ര​ണ​കൂ​ടം, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി വി​വി​ധ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

17 മു​ത​ല്‍ 20 വ​രെ താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ക്യാ​മ്പു​ക​ള്‍ ന​ട​ത്തു​ക. മാ​സ​വ​രു​മാ​നം 15,000 രൂ​പ​യി​ല്‍ കു​റ​വു​ള്ള 40 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രെ​ന്ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​വ​ര്‍ മാ​ത്ര​മേ അ​പേ​ക്ഷി​ക്കേ​ണ്ട​തു​ള്ളൂ. ക​ഴി​ഞ്ഞ എ​ട്ട് മാ​സ​ത്തി​നു​ള്ളി​ല്‍ സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് സ​ഹാ​യ​ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭി​ച്ച​വ​രും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. കൈ ​കൊ​ണ്ടു പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന മു​ച്ച​ക്ര സൈ​ക്കി​ള്‍, വീ​ല്‍ ചെ​യ​ര്‍ ആ​ന്‍​ഡ് സി​പി ചെ​യ​ര്‍, എ​ല്‍​ബോ ക്ര​ച്ച​സ് ആ​ന്‍​ഡ് റോ​ളേ​റ്റോ​ര്‍​സ്, ഹി​യ​റി​ംഗ് എ​യ്ഡ് ( ബി​ടി​ഇ), ബ്രെ​യ്‌​ലി കി​റ്റ്, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള എം​എ​സ്ഐ​ഇ​ഡി കി​റ്റു​ക​ള്‍, എ​ഡി​എ​ല്‍ കി​റ്റ് ആ​ൻ​ഡ് കു​ഷ്ഠ രോ​ഗി​ക​ള്‍​ക്ക് മൊ​ബൈ​ല്‍ ഫോ​ണ്‍, സ്മാ​ര്‍​ട്ട് കെ​യ്ന്‍, ബാ​റ്റ​റി​യി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന മോ​ട്ടോ​റൈ​സ്ഡ് മു​ച്ച​ക്ര സൈ​ക്കി​ള്‍, വീ​ല്‍ ചെ​യ​ര്‍ ( ജോ​യ്സ്റ്റി​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​ത് ), കൃ​ത്രി​മ കൈ​യും കാ​ലും എ​ന്നി ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ക. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നോ ലി​ങ്ക് വ​ഴി​യോ അ​പേ​ക്ഷ ഫോം ​ല​ഭ്യ​മാ​വും. അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​ധാ​ര്‍ കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ്, ഭി​ന്ന​ശേ​ഷി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ളു​മാ​യി യോ​ഗ്യ​രാ​യ​വ​ര്‍ ത​ങ്ങ​ളു​ടെ താ​ലൂ​ക്ക് പ​രി​ധി​യി​ലു​ള്ള പ​രി​ശോ​ധ​ന ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണം.

പ​രി​ശോ​ധ​ന ക്യാ​മ്പി​ന് ശേ​ഷം മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ക. അ​പേ​ക്ഷ ഫോം http:// bit.ly/ ALIMCO1 ​എ​ന്ന ലി​ങ്ക് വ​ഴി ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.