ക്ലാസി​ൽ ക​യ​റി അ​ധ്യാ​പ​ക​നെ മ​ർ​ദിച്ചു
Thursday, December 12, 2019 11:59 PM IST
മു​ക്കം: ക്ലാ​സ് സ​മ​യ​ത്ത് ഒ​രു സം​ഘം ആ​ളു​ക​ൾ സ്കൂ​ളി​ൽ ക​യ​റി അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​എ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. വേ​ന​പ്പാ​റ ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്.

സ്കൂ​ൾ വി​ട്ട ശേ​ഷ​വും വീ​ട്ടി​ൽ പോ​കാ​തെ ബൈ​ക്കി​നു മു​ക​ളി​ൽ ഇ​രു​ന്ന കു​ട്ടി​യോ​ട് താ​ഴെ ഇ​റ​ങ്ങാ​നും വീ​ട്ടി​ൽ പോ​കാ​നും അ​ധ്യാ​പ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പി​ടി​എ ക​മ്മ​ിറ്റി പ​റ​ഞ്ഞു.

വ​സ്തു​ത മ​ന​സി​ലാ​ക്കാ​തെ സ്കൂ​ളി​ലെ​ത്തി​യ ര​ക്ഷി​താ​വും സം​ഘ​വും അ​ധ്യാ​പ​ക​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും സം​ഭ​വ​ത്തെ​പ്പ​റ്റി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പി​ടി​എ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജു മാ​ളി​യേ​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​റീ​ന, സ​ത്താ​ർ, മൈ​മൂ​ന, ഷാ​ജി ജോ​സ്, സാ​ജി​ത ഏ​ലി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ്റ്റാ​ഫ് കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.