മു​ക്കം കേ​ക്ക് ഫെ​സ്റ്റ് 22
Saturday, December 14, 2019 12:16 AM IST
മു​ക്കം: ക്രി​സ്മ​സും പു​തു​വ​ത്സ​ര​വും പ്ര​മാ​ണി​ച്ച് കാ​ര​ശേരി സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് , മു​ക്കം റോ​ട്ട​റി ക്ല​ബ്, വൈ​എം​സി​എ​, ജെ​സി​ഐ മ​ണാ​ശേേ​രി, ക​മേ​ലി​യ​ തുടങ്ങിയ വയുടെ സ​ഹ​ക​ര​ണ​ത്തോ​ടെ ദ്വി​ദി​ന മു​ക്കം കേ​ക്ക് ഫെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ക്ക് നി​ർ​മാണ​മ​ത്സ​രം, കേ​ക്ക്, വ​ട്ട​യ​പ്പം, പി​ടി, കൊ​ഴു​ക്ക​ട്ട, കു​മ്പി​ള​പ്പം, അ​വ​ലോ​സ് പൊ​ടി, ഹോം ​മെ​യ്ഡ് മ​സാ​ല​പ്പൊ​ടി​ക​ൾ, തേ​ൻ മു​ത​ലാ​യ​വ​യു​ടെ വി​പ​ണ​നം മേ​ള​യി​ൽ ഉ​ണ്ടാ​കും.
22-ന് ​രാ​വി 11ന് ​ഫെ​സ്റ്റ് തു​ട​ങ്ങും. വൈ​കു​ന്നേ​രം നാ​ലി​ന് കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് കേ​ക്ക് നി​ർ​മ്മാ​ണ മ​ത്സ​രം. മ​ത്സ​രാ​ർ​ഥി​ക​ൾ 19 നു​ള്ളി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. 9447278945,9947284472 ന​മ്പ​രു​ക​ളി​ൽ വി​വ​രം ല​ഭി​ക്കും. വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, പി. ​രാ​ജ​ല​ക്ഷ്മി, റി​ൻ​സി ജോ​ൺ​സ​ൺ, മി​നി സി​ബി, ജോ​സ് ലി​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.