റ​ദ്ദാ​ക്കി​യ ഇ​ഷ്ട​ദാ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ൽ​കു​ന്നി​ല്ല; അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്
Saturday, December 14, 2019 12:16 AM IST
കോ​ഴി​ക്കോ​ട്: റ​ദ്ദാ​ക്കി​യ ഇ​ഷ്ട​ദാ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ്ഥാ​പി​ച്ചു കി​ട്ടാ​ൻ മു​പ്പ​തി​ലേ​റെ ത​വ​ണ​ വി​ല്ലേ​ജ് ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങു​ന്ന വ​യോ​ധി​ക​യെ ബു​ദ്ധി​മു​ട്ടി​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്.
ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് കോ​ഴി​ക്കോ​ട് ആ​ർ​ഡി​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ജ​നു​വ​രി​യി​ൽ കോ​ഴി​ക്കോ​ട് ഗ​വ. ഗ​സ്റ്റ്ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​ശ​ദീ​ക​ര​ണ​വു​മാ​യി നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ച​ക്കി​ട്ട​പാറ സ്വ​ദേ​ശി​നി അ​ന്ന​മ്മ​യാ​ണ് (97) ഇ​ത്ത​ര​മൊ​രു ദു​ര​വ​സ്ഥ അ​നു​ഭ​വി​ക്കു​ന്ന​ത്. മ​ക​ൾ ത്രേ​സ്യ​യു​ടെ മ​ക​ൻ ബോ​ബി​ക്കാ​ണ് ത​ന്‍റെ പേ​രി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന 15 സെ​ന്‍റ് സ്ഥ​ല​വും വീ​ടും ഇ​ഷ്ട​ദാ​നം ന​ൽ​കി​യ​ത്. സ​ന്പാ​ദ്യം സ്വ​ന്തം പേ​രി​ൽ കി​ട്ടു​ന്ന​തു​വ​രെ ബോ​ബി മു​ത്ത​ശിയെ സം​ര​ക്ഷി​ച്ചു.
എ​ന്നാ​ൽ ഭൂ​മി​യും വീ​ടും കി​ട്ടി​യ​തോ​ടെ മു​ത്ത​ശ്ശി​യെ മ​ർ​ദ്ദി​ച്ച് വീ​ട്ടി​ൽ നി​ന്നും പു​റ​ത്താ​ക്കി. ബോ​ബി​യു​ടെ അ​മ്മ ന​ട​പ​ടി ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
തു​ട​ർ​ന്ന് മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചു​മ​ക​ന് ന​ൽ​കി​യ ഇ​ഷ്ട​ദാ​നം അ​ന്ന​മ്മ റ​ദ്ദാ​ക്കി. റ​ദ്ദാ​ക്കി​യ പ്ര​മാ​ണം ത​ന്‍റെ പേ​രി​ലാ​ക്കാ​ൻ വ​യോ​ധി​ക വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും അ​ദ്ദേ​ഹം അ​നു​വ​ദി​ച്ചില്ലെ​ന്നാ​ണ് പ​രാ​തി. യാ​ത്ര ചെ​യ്യാ​ൻ ബുദ്ധിമുട്ടുള്ള വ​യോ​ധി​ക 30 ത​വ​ണ​വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തി​യി​ട്ടു​ണ്ട്.
സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്തിര​മാ​യി ആ​ർ​ഡി​ഒ ഇ​ട​പെ​ട​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ദൃ​ശ്യ​മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.