പൗ​ര​ത്വ​വി​ഭ​ജ​നം ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​ന്‍: ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍
Sunday, December 15, 2019 12:26 AM IST
കോ​ഴി​ക്കോ​ട്: പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ന്ന മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും സ​ഹ​വ​ര്‍​ത്തി​ത്വ​വും ത​ക​ര്‍​ക്കു​ന്ന​തു​മാ​ണെ​ന്നു പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യം നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ നി​ന്നു ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​ന്‍ മോ​ദി സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന കു​ടി​ല​ത​ന്ത്രം കൂ​ടി​യാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ സം​ഘ​ടി​പ്പി​ച്ച പൗ​ര​ത്വ​സം​ര​ക്ഷ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ഇ​വി​ട​ത്തെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ള്‍ അം​ഗീ​ക​രി​ക്കി​ല്ല.
മ​ത​പ​ര​മാ​യ ധ്രു​വീ​ക​ര​ണം രാ​ജ്യ​ത്തു വ​ള​ര്‍​ത്തി​ക്കൊ​ണ്ടു​വ​രി​ക​യെ​ന്ന കൃ​ത്യ​മാ​യ അ​ജ​ന്‍​ഡ ഇ​ക്കാ​ര്യ​ത്തി​ല്‍ ബി​ജെ​പി​ക്കു​ണ്ട്. മ​താ​ധി​ഷ്ഠി​ത​രാ​ഷ്ട്ര​മാ​ണ് അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും ത​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.