സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വന്‍​ഷ​ന്‍ ന​ട​ത്തി
Sunday, December 15, 2019 12:27 AM IST
പേ​രാ​മ്പ്ര : പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ അ​ഴി​മ​തി​യും ധൂ​ര്‍​ത്തും ന​ട​ക്കു​ന്നു​വെ​ന്നും ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​വാ​ന്‍ പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു. സ​മ​ര പ​രി​പാ​ടി​യു​ടെ ആ​ദ്യ ഘ​ട്ട​മാ​യി സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി.
കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ചെ​യ​ര്‍​മാ​ന്‍ പു​തു​ക്കു​ടി അ​ബ്ദു​റ​ഹി​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍​ക്ക് സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വന്‍​ഷ​ന്‍ രൂ​പം ന​ല്‍​കി. 22-ന് ​പേ​രാ​മ്പ്ര​യി​ല്‍ ബ​ഹു​ജ​ന ധ​ര്‍​ണ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ രാ​ജ​ന്‍ മ​രു​തേ​രി ,പി.​പി. രാ​മ​കൃ​ഷ്ണ​ന്‍ , കി​ഴി​ഞ്ഞാ​ണ്യം കു​ഞ്ഞി​രാ​മ​ന്‍ , എ. ​അ​മ്മ​ത്, പി.​കെ. രാ​ഗേ​ഷ്, കെ.​സി. ര​വീ​ന്ദ്ര​ന്‍ ബാ​ബു ത​ത്ത​ക്കാ​ട​ന്‍, ഇ​ഷാ​ഹി, സി.​പി. ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.