ക​ള​ക്‌ടർ ആ​ദി​വാ​സി കോ​ള​നി സ​ന്ദ​ർ​ശി​ച്ചു
Wednesday, January 15, 2020 11:44 PM IST
മു​ക്കം: തി​രു​വ​മ്പാ​ടി മു​ത്ത​പ്പ​ൻ​പ്പു​ഴ കോ​ള​നി​യി​ലെ വി​ക​സ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ റാ​വു നേ​രി​ട്ടെ​ത്തി. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ​യും ഡി​എ​ഫ്ഓ​യു​ടെ​യും സാ​നി​ധ്യ​ത്തി​ലാ​യി​രു​ന്നു ക​ള​ക്ട​റു​ടെ സ​ന്ദ​ർ​ശ​നം.
കോ​ള​നി​വാ​സി​ക​ൾ ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ള​ർ നി​ർ​ദേ​ശം ന​ൽ​കി. കോ​ള​നി​യി​ലെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച ക​ള​ക്ട​ർ പ​രാ​തി​ക​ൾ നേ​രി​ട്ട് കേ​ട്ടു.
ത​ക​ർ​ന്ന വീ​ടു​ക​ൾ ഉ​ട​ൻ ന​വീ​ക​രി​ക്കാ​മെ​ന്ന ഉ​റ​പ്പ് കോ​ള​നി​വാ​സി​ക​ൾ​ക്ക് ന​ൽ​കി. കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ച് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും മു​ന്നോ​ട്ട് വ​ച്ചു. ശേ​ഷം എ​ല്ലാ​വ​രെ​യും വി​ളി​ച്ച് ചേ​ർ​ത്ത് പൊ​തു​വാ​യ പ്ര​ശ്ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. മ​ദ്യ​പാ​നം ഇ​ല്ലാ​താ​ക്കാ​ൻ പോ​ലീ​സ്- എ​ക്സൈ​സ് വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഭൂ​മി, കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.