ഫീ​ദെ​സ് ഫാ​മി​ലി ക്വി​സ് മ​ത്സ​രം: തേ​ക്കും​കു​റ്റി ഇ​ട​വ​ക ജേ​താ​ക്ക​ൾ
Wednesday, January 15, 2020 11:46 PM IST
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി രൂ​പ​ത ലി​റ്റ​ർ ജി ​ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​മ​ര​ശേ​രി രൂ​പ​താ ഭ​വ​നി​ൽ ന​ട​ത്തി​യ ഫീ​ദെ​സ് "ഫാ​മി​ലി ക്വി​സ് 2019' മ​ത്സ​ര​ത്തി​ൽ തേ​ക്കുംകു​റ്റി ഇ​ട​വ​ക ടീം (ജോ​മോ​ൻ, സോ​നു പാ​ഴി​യാ​ങ്ക​ൽ ഫാ​മി​ലി ) ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. തി​രു​വ​മ്പാ​ടി (ഷൈ​നി, ജേ​ക്ക​ബ് താ​മ​ര​ക്കാ​ട്ട് ഫാ​മി​ലി ) പു​തു​പ്പാ​ടി (സ​ജി,മി​നി, ആ​ർ​ദ്ര മെ​ഴു​ക​നാ​ൽ ഫാ​മി​ലി )എ​ന്നീ ഇ​ട​വ​ക​ക​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേടി. 62 ടീ​മുകൾ പ​ങ്കെ​ടു​ത്തു. ഒ​ന്നാം സ​മ്മാ​നം 25000 രൂ​പ, ര​ണ്ടാം സ​മ്മാ​നം 15000 രൂ​പ, മൂ​ന്നാം സ​മ്മാ​നം 10000 രൂ​പ. കൂ​ടാ​തെ ഫൈ​ന​ലിൽ പ്ര​വേ​ശി​ച്ച തെ​യ്യ​പ്പാ​റ, പ​ട​ത്തു​ക​ട​വ്, മാ​ലാ​പ​റ​മ്പ് എ​ന്നി​വ​യ​ക്ക് 1000 രൂ​പ വീ​തവും ല​ഭി​ച്ചു.
പ​ങ്കെ​ടു​ത്ത 62 ടീ​മു​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. താ​മ​ര​ശേ​രി രൂ​പ​താ ക​മ്മൂ​ണി​ക്കേ​ഷ​ൻ മീ​ഡി​യ ചെ​യ​ർ​മാ​നും രൂ​പ​ത​യു​ടെ പി​ആ​ർ​ഒ​യു​മാ​യ ഫാ. ​മാ​ത്യു കൊ​ല്ലം​പ​റ​മ്പി​ലാ​ണ് ക്വി​സ് മ​ത്സ​രം ന​യി​ച്ച​ത്‌. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ രൂ​പ​താ ദി​ന​ത്തി​ൽ ന​ൽ​കു​മെ​ന്ന് താ​മ​ര​ശേ​രി രൂ​പ​ത ലി​റ്റ​ർജി ​ക​മ്മീ​ഷ​ൻ ക​ൺ​വീ​ന​ർ ഫാ. ​ജോ​സ​ഫ് ക​ള​ത്തി​ൽ അ​റി​യി​ച്ചു.