45000 ക്ലാ​സ് മു​റി​ക​ള്‍ ഹൈ​ടെ​ക്കാ​ക്കി​: മു​ഖ്യ​മ​ന്ത്രി
Friday, January 17, 2020 12:29 AM IST
പേ​രാ​മ്പ്ര: പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ 45000 ക്ലാ​സ് മു​റി​ക​ള്‍ ഹൈ​ടെ​ക്കാ​ക്കി​യ സം​സ്ഥാ​ന​മാ​ണ് ന​മ്മു​ടേ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. പാ​ലേ​രി വ​ട​ക്കു​മ്പാ​ട് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ വി.​വി. ദ​ക്ഷി​ണാ​മൂ​ര്‍​ത്തി സ്മാ​ര​ക ബ്ലോ​ക്ക് സ​മ​ര്‍​പ്പ​ണ​വും അ​റു​പ​താം വാ​ര്‍​ഷി​കാ​ഘോ​ഷ ഉ​ദ്ഘാ​ട​ന​വും സ​മ്പൂ​ര്‍​ണ ഹൈ​ടെ​ക് വി​ദ്യാ​ല​യ പ്ര​ഖ്യാ​പ​ന​വും നി​ര്‍​വഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ക്കാ​ദ​മി​ക് ത​ല​ത്തി​ല്‍ മി​ക​വു പു​ല​ര്‍​ത്താ​നാ​യി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വി​ധ ത​ര​ത്തി​ലു​ള്ള​പ്ര​ത്യേ​ക​ത​ക​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നാ​യി. കു​ട്ടി​ക​ള്‍​ക്ക് ഡി​ജി​റ്റ​ല്‍ രം​ഗ​ത്ത് നേ​ട്ട​മു​ണ്ടാ​ക്കാ​നും പു​തി​യ ക​ഴി​വു​ക​ള്‍ നേ​ടി​യെ​ടു​ക്കാ​നും ക​ഴി​ഞ്ഞെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
പ​ല​വി​ധ ചു​റ്റു​പാ​ടു​ക​ളി​ല്‍ നി​ന്നു വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ചി​ല​ര്‍​ക്ക് ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും കി​ട്ടു​ന്നു​ണ്ട്. മ​റ്റു ചി​ല​ര്‍​ക്ക് ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും കി​ട്ടു​ന്നി​ല്ല. അ​വി​ടെ അ​ധ്യാ​പ​ക​ര്‍ ന​ല്ല രീ​തി​യി​ല്‍ ഇ​ട​പെ​ട്ട​തു​കൊ​ണ്ട് ന​ല്ല നി​ല​വാ​രം പു​ല​ര്‍​ത്താ​നാ​യി. അ​ധ്യാ​പ​ക​ര്‍ സ്‌​പെ​ഷ​ല്‍ ക്ലാ​സ് ന​ട​ത്തു​ന്ന​തും ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തും മാ​തൃ​കാ​പ​ര​മാ​യ കാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് മി​ക​വ് നേ​ടാ​നാ​യി. അ​തോ​ടൊ​പ്പം മ​റ്റു കാ​ര്യ​ങ്ങ​ളി​ലും മി​ക​വു പു​ല​ര്‍​ത്താ​നാ​യി.
വി​ദ്യാ​ര്‍​ഥി​ക​ള്‍ ചെ​ടി​ക​ള്‍ വ​ച്ചു​പി​ടി​പ്പി​ക്കു​ക, കൃ​ഷി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക മു​ത​ലാ​യ​വ മാ​തൃ​ക​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ആ​രം​ഭി​ക്കു​മ്പോ​ള്‍ ത​ന്നെ ന​ല്ല​തു​പോ​ലെ വി​ദ്യാ​ഭ്യാ​സ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന​വ​രു​ണ്ടാ​യി. അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ര്‍​തൃ​സ​മി​തി​യും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളും ഇ​ക്കാ​ര്യ​ത്തി​ല്‍ വ​ലി​യ സ​ഹാ​യ​വും ഇ​ട​പെ​ട​ലും ന​ട​ത്തി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​ക​രും ന​ല്ല നി​ല​യി​ല്‍ ഇ​ട​പെ​ട്ട​തു​കൊ​ണ്ട് കു​റ​വു​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ആ​ദ്യ സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്റ് 1957 ല്‍ ​രൂ​പം കൊ​ണ്ട​തി​നെ തു​ട​ര്‍​ന്ന് 1959ല്‍ ​ത​ന്നെ വ​ട​ക്കു​മ്പാ​ട് സ്‌​കൂ​ളി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ ഇ​എം​എ​സ് നി​ര്‍​വഹി​ച്ചു. ഈ ​സ്‌​കൂ​ളി​ല്‍ ദീ​ര്‍​ഘ​കാ​ലം പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​നും രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​നും പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ വി.​വി. ദ​ക്ഷി​ണാ മൂ​ര്‍​ത്തി മാ​ഷി​ന്‍റെ പേ​ര് സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​നി​ട്ട​ത് ഔ​ചി​ത്യ​പൂ​ര്‍​വമാ​യ ന​ട​പ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ലീ​ല മു​ഖ്യ​മ​ന്ത്രി​യ്ക്ക് ഉ​പ​ഹാ​രം ന​ല്‍​കി. എ​സ്പി​സി യൂ​ണി​റ്റി​നു​ള്ള ഉ​പ​ഹാ​ര​വും കാ​ര്‍​ഷി​ക ക്ല​ബ്ബി​നു​ള്ള വി.​വി. ദ​ക്ഷി​ണാ​മൂ​ര്‍​ത്തി ഓ​ര്‍​മ മ​ര​വും മു​ഖ്യ​മ​ന്ത്രി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൈ​മാ​റി.
യോ​ഗ​ത്തി​ല്‍ മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ന്മ​യ്ക്കും വി​ക​സ​ന​ത്തി​നും എ​ല്ലാ​വ​രും ഒ​ന്നി​ച്ചു നി​ല്ക്ക​ണം. ഇ​ന്ന​ത്തെ ന​മ്മു​ടെ സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന് അ​ത​താ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​എ​ല്‍​സി​സി പ്ര​സി​ഡ​ന്‍റ് ര​മേ​ശ​ന്‍ പാ​ലേ​രി​ക്കും എ​ൻ​ജി​നിയ​ര്‍​മാ​ര്‍​ക്കും കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി ഉ​പ​ഹാ​രം ന​ല്‍​കി. മു​ന്‍ എം ​എ​ല്‍​എ​മാ​രാ​യ എ.​കെ. പ​ത്മ​നാ​ഭ​ന്‍ മാ​സ്റ്റ​ര്‍, കെ. ​കു​ഞ്ഞ​മ്മ​ത് മാ​സ്റ്റ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സി. സ​തി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ജാ​ത മ​ന​യ്ക്ക​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​കെ. ബാ​ല​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഴ​ക്ക​യി​ല്‍ ബാ​ല​ന്‍, ഗ്രാ​മ പ​ഞ്ച​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​സ കോ​ത്ത​മ്പ്ര, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യം വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​കെ. സു​മ​തി, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍.​പി. വി​ജ​യ​ന്‍, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വി.​പി. മി​നി, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ്രി​ന്‍​സി​പ്പാ​ള്‍ ആ​ര്‍.​ബി. ക​വി​ത റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. മാ​നേ​ജ​ര്‍ കെ.​വി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ സ്വാ​ഗ​ത​വും ഹെ​ഡ്മാ​സ്റ്റ​ര്‍ കെ.​എം. അ​ബ്ദു​ള്ള ന​ന്ദി​യും പ​റ​ഞ്ഞു. യോ​ഗ​ത്തി​ന്‍ മു​ന്നോ​ടി​യാ​യി സ്‌​കൂ​ളി​ലെ ഇം​ഗ്ലീ​ഷ് ലി​റ്റ​റ​റി ക്ല​ബ്ബ് പ്ര​സി​ദ്ധീ​ക​രി​ച്ച വ​ട​ക്കു​മ്പാ​ട് എ​ക്‌​സ്പ്ര​സ് മാ​ഗ​സീ​ന്‍ മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. മൂ​ന്നു നി​ല​ക​ളി​ലാ​യി 24 ക്ലാ​സ് മു​റി​ക​ളു​ണ്ട് വി.​വി. ദ​ക്ഷി​ണാ​മൂ​ര്‍​ത്തി സ്മാ​ര​ക ഹൈ​ടെ​ക് ബ്ലോ​ക്കി​ന്.