കി​സാ​ന്‍ ക്രെഡി​റ്റ് കാ​ര്‍​ഡ്: കേ​ന്ദ്ര ന​ട​പ​ടി പു​ന:​പ​രി​ശോ​ധി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം
Sunday, January 19, 2020 1:01 AM IST
കോ​ഴി​ക്കോ​ട്: കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍​ക്ക് ന​ല്‍​കി വ​രു​ന്ന സ​ബ്‌​സി​ഡി കി​സാ​ന്‍ ക്ര​ഡി​റ്റ്കാ​ര്‍​ഡ് ഉ​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​കോ​ഴി​ക്കോ​ട് ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ര്‍​ഷി​ക ഉത്പന്ന​ങ്ങ​ളു​ടെ വി​ല​ത​ക​ര്‍​ച്ച​യും , വ​ന്യ​മൃ​ഗ ശ​ല്യ​വും , പ്ര​കൃ​തി​ക്ഷോ​ഭ​വും കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ ക​ര്‍​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​ണ് സ​ര്‍​ക്കാ​റി‍​ന്‍റെ ന​ട​പ​ടി. റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കി​വ​ന്ന വി​ല സ്ഥി​ര​ത ഫ​ണ്ട് എ​ത്ര​യും വേ​ഗം വീ​ണ്ടും വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ര്‍​ജ്ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം വി.​സി.​ചാ​ണ്ടി, എ.​വി.​തോ​മ​സ്, അ​ബു ക​ല്ലി​ടു​ക്കി​ല്‍ , ബെ​ന്നി​മാ​ത്യു, ടി.​മ​നോ​ജ്കു​മാ​ര്‍ , രാ​ജീ​വ് തോ​മ​സ്, ഗം​ഗാ​ധ​ര​ന്‍ , ബി​നു കോ​ത​മ്പാ​നി, കെ.​പി.​ഉ​മ്മ​ര്‍ , പി.​ആ​ന​ന്ദ​ന്‍ , ജോ​ണ്‍​സ​ണ്‍ ച​ക്കാ​ട്ടി​ല്‍ , ടോ​മി വ​ള്ളി​ക്കാ​ട്ടി​ല്‍ , ജോ​ളി ജേ​ക്ക​ബ്, ലി​യോ സ​ക്ക​റി​യാ​സ്, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.